തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടെയും
അനുബന്ധമത്സ്യത്തൊഴിലാളികളുടെയും മക്കൾക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പാരിതോഷികം. എസ്എസ്എൽസി പരീക്ഷയിൽ 10 എപ്ലസ്, ഒമ്പത് എ പ്ലസ്, എട്ട് എ പ്ലസ് എന്നീ ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് യഥാക്രമം 5,000, 4,000, 3,000 രൂപ വീതവും പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് 5,000 രൂപയുമാണ് പാരിതോഷികം.
2023-24 വർഷത്തിൽ കായിക വിനോദ മത്സരങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കും പാരിതോഷികം നൽകും. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ക്ഷേമനിധി പാസ്സ് ബുക്ക് പകർപ്പ്, മാർക്ക് ലിസ്റ്റിന്റെ
സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുട്ടിയുടെ ആധാർ കാർഡ് പകർപ്പ്, ബാങ്ക് പാസ്സ്ബുക്ക് പകർപ്പ് എന്നിവ സഹിതം ജൂലായ് 15 നകം അതാത് ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0497 2734587 എന്ന നമ്പറിൽ ബന്ധപ്പെടുക.
Remuneration from Fishermen’s Welfare Board
 
			














Discussion about this post