മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന രാത്രികാല മൃഗ ചികിത്സ സേവനം, മൊബൈൽ വെറ്റിനറി യൂണിറ്റ് എന്നീ പദ്ധതികളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ വെറ്റിനറി ഡോക്ടർമാരെ നിയമിക്കുന്നു. രാത്രികാല മൃഗ ചികിത്സ സേവനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഒഴിവുള്ള 7 ബ്ലോക്കുകളിലേക്കും മൂന്ന് മൊബൈൽ വെറ്റിനറി യൂണിറ്റിലേക്കുമാണ് നിലവിൽ നിയമനം.
നിയമനപരിധി 89 ദിവസം മാത്രമായിരിക്കും. രാത്രികാല മൃഗ ചികിത്സ സേവനത്തിന് പ്രതിമാസം 44,020 രൂപയും മൊബൈൽ വെറ്റിനറി യൂണിറ്റിലെ സേവനത്തിന് പ്രതിമാസം 56,100 ഹോണറേറിയം തെരഞ്ഞെടുക്കപ്പെടുന്നവർ ബന്ധപ്പെട്ട ബ്ലോക്കിൽ നിശ്ചയിക്കപ്പെട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്യേണ്ടതും ആവശ്യാനുസരണം കർഷകരുടെ വീടുകളിൽ സേവനം നൽകാൻ ബാധ്യസ്ഥരും ആയിരിക്കും. താല്പര്യമുള്ളവർക്കായി 2024 ഡിസംബർ മൂന്നിന് രാവിലെ 10.30 മുതൽ 11. 30 വരെ രാത്രികാല മൃഗ ചികിത്സ സേവനത്തിലേക്ക് അപേക്ഷിക്കുന്നവർക്കും 11:30 മുതൽ 12 30 വരെ മൊബൈൽ വെറ്റിനറി യൂണിറ്റിലേക്ക് അപേക്ഷിക്കുന്നവർക്കും പാലക്കാട് ജില്ല മൃഗസംരക്ഷണ ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തും.
Content summery : Recruiting registered veterinarians on a temporary basis
Discussion about this post