പൂക്കളുടെ ഭംഗി ആരുടെയും കണ്ണുകളെ ആകർഷിക്കും. അതിമനോഹരങ്ങളായ എന്നാൽ വിഐപി പരിഗണനയുള്ള കുറച്ചു പൂക്കളെ പരിചയപ്പെടാം.
ജേഡ് വൈൻ
എമറാൾഡ് ക്രീപ്പർ എന്നും ഇവയ്ക്കു പേരുണ്ട്. വനനശീകരണം മൂലം വംശനാശത്തിന്റെ അങ്ങേയറ്റത്തെത്തി നിൽക്കുകയാണ് ഇവർ. പച്ച കലർന്ന നീലപ്പൂക്കളുടെ ഭംഗി പറഞ്ഞറിയിക്കാനാവില്ല.
ജൂലിയറ്റ് റോസ്
ലോകത്തിലെ ഏറ്റവും വിലകൂടിയ റോസ് ആണിത്. ഇവയുടെ വില 90 കോടി വരെ എത്തിയ സാഹചര്യവും ഉണ്ടായിട്ടുണ്ട്. പീച്ച് നിറത്തിലുള്ള പൂക്കൾ ആണ് ഇവയ്ക്ക്.
പാരറ്റ് ബീക്ക്
ലോട്ടസ് വൈൻ എന്നും ഇവയെ വിളിക്കും. പാരറ്റ് ബീക്ക് എന്നാൽ തത്തയുടെ ചുണ്ട് എന്നർത്ഥം. ഇവയുടെ പൂക്കൾക്ക് തത്തചുണ്ടിനോട് സാദൃശ്യമുണ്ട്. അതുകൊണ്ടാണ് ഇവയെ പാരറ്റ് ബീക്ക് എന്ന് വിളിക്കുന്നത്. ഓറഞ്ചും ചുവപ്പും കലർന്ന നിറമാണ് പൂക്കൾക്ക്.
ബ്ലാക്ക് ബാറ്റ് ഫ്ലവേഴ്സ്
പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ ഇവയെ കണ്ടാൽ വവ്വാൽ മരത്തിൽ തൂങ്ങി കിടക്കുന്നതാണെന്നേ തോന്നൂ. പൂക്കൾക്ക് വയലറ്റ് നിറമാണ്.
കോർപ്സ് ഫ്ലവർ
കോർപ്സ് എന്ന ഇംഗ്ലീഷ് വാക്കിന് അർത്ഥം ശവശരീരം എന്നാണ്. അഴുകിയ ശവശരീരത്തിന്റെ ഗന്ധമാണ് ഇവയുടെ പൂക്കൾക്ക്. വളരെ വലിയ പൂക്കളാണ് ഇവയുടേത്. എന്നാൽ റഫ്ലേഷ്യയെക്കാളും ചെറുതുമാണ്.
ലേഡീസ് സ്ലിപ്പർ ഓർക്കിഡ്
പേരുപോലെ തന്നെ സ്ത്രീകളുടെ ഷൂവിന്റെ ആകൃതിയാണ് ഇവയുടെ പൂക്കൾക്ക്. പിങ്ക്, വയലറ്റ്, മഞ്ഞ, എന്നീ നിറങ്ങളെല്ലാം പൂക്കളിൽ കാണാം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സസ്യങ്ങളിൽ ഒന്നാണിത്.
സഫയർ ടവർ
വരണ്ട പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. പൂങ്കുല നിറയെ പൂക്കൾ തിങ്ങി നിറഞ്ഞു നിൽക്കുന്നത് കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. തിളങ്ങുന്ന പച്ച കലർന്ന നീല നിറത്തിലുള്ള പൂക്കൾ ആണ് ഇവയ്ക്ക്.
Discussion about this post