അതെ കർഷകൻ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി മാറണം അവൻ ചെടികളെ ഒരു നഴ്സിനെപ്പോലെ പരിചരിക്കണം ഡോക്ടറെപ്പോലെ പരിശോധിക്കണം സർജനപ്പോലെ ശസ്ത്രക്രിയ നടത്തി ചെടിയെ സംരക്ഷിക്കണം .ഇങ്ങനെയാവുക എന്നത് ഒരാനക്കാര്യമൊന്നുമല്ല പഠിക്കാനാള്ള മനസ്സുണ്ടായാൽ മാത്രം മതി .രണ്ട് കാര്യങ്ങളാണ് പ്രാഥമികമായി കർഷകൻ അറിഞ്ഞിരിക്കേണ്ടത് 1, ചെടിക്ക് വേണ്ടുന്ന പോഷകങ്ങൾ അഥവാ മൂലകങ്ങൾ 2 ,ചെടിയെ ആക്രമിക്കുന്ന രോഗങ്ങളും കീടങ്ങളും .തോട്ടത്തിൽ പോയി നിന്നാൽ ചെടി നോക്കി ഇത് മനസ്സിലാക്കുവാൻ പാകത്തിന് കർഷകൻ പഠിക്കണം .ഞാൻ കൃഷി പഠിച്ചത് ക്ലാസ്സ് മുറിയിലിരുന്ന് ശാസ്ത്രീയമായല്ല പറമ്പിലിറങ്ങി ചെടികളെ നോക്കിയാണ് അതിൽ ചിലത് ഞാനിവിടെപ്പറയാം നിങ്ങൾക്ക് ഉപകാരപ്പെടുമെങ്കിൽ സന്തോഷം .
മൂലകങ്ങളും അവയുടെകുറവും
നഴ്സാവുക
കർഷകൻ ഒരു നഴ്സിനെപ്പോലെ ചെടികളെ പരിപാലിക്കണം കൃത്യ സമയങ്ങളിൽ അതിന് വെള്ളവും വളവും നൽകണം അതിന്റെ വളർച്ച ശരിയാണോ എന്ന് നോക്കണം അതിന് എന്തെങ്കിലും തരത്തിലുള്ള കുറവുകളുണ്ടോ എന്ന് പരിശോധിക്കണം .ചെടികൾക്ക് പ്രഥാനമായി 16 മൂലകങ്ങളാണ് ആവശ്യം .അതിൽ കാർബൺ ,ഓക്സിജൻ ,ഹൈഡ്രജൻ എന്നിവ ചെടി അന്തരീക്ഷത്തിൽ നിന്ന് എടുത്തു കൊള്ളും ബാക്കിയുള്ളവ നൈട്രജൻ ,ഫോസ്ഫറസ് ,പൊട്ടാഷ് ,കാൽസ്യം ,മഗ്നീഷ്യം ,സൾഫർ ,സിങ്ക് ,ബോറോൺ ,അയൺ ,മാങ്കനീസ്, കോപ്പർ ,മോളിബ്ഡിനം, ക്ലോറിൻ തുടങ്ങിയ അടിവളമായോ മോൽ വകമായോ നമ്മൾ ചെടിക്ക് നൽകണം . വിത്ത് നടുന്നതുമുതൽ ചെടിയിലെ അവസാന വിളവ് എടുക്കുന്നതുവരെ ഇവ ആവശ്യമാണ് ,ഓരോ പോഷകത്തിന്റെ കുറവും ചെടി അതിന്റെ ഇലയിൽ പ്രദർശിപ്പിക്കും ഉദാഹരണത്തിന് 1,നൈട്രജൻ ( N) വളർച്ചയ്ക്കാവശ്യമായ മൂലകം ഇതിന്റെ കുറവ് ചെടി കാണിച്ചുതരുന്നത് താഴത്തെ ഇലകൾ മഞ്ഞക്കളറിലാവുകയും പ്രയമാവതെ കൊഴിഞ്ഞു വീഴുന്നതുമായിട്ടായിരിക്കും
2, ഫോസ്ഫറസ് (P)
ഇലകൾ കടുത്ത പച്ചക്കളറിലും ദ്രഡമായും കാണപ്പെടും
3 ,പൊട്ടാഷ് (K )
ഇലയുടെ അഗ്രഭാഗങ്ങളിൽ ബ്രൗൺ നിറത്തിലുള്ള കുത്തുപാടുകൾ രൂപപ്പെടുകയും പിന്നീട് കരിഞ്ഞുണങ്ങുകയും ചെയ്യും
ഇതു പോലെ ചെടിക്കുവേണ്ടുന്ന 16 മൂലകങ്ങളുടെയും കുറവ് ചെടി നമ്മൾക്ക് കാണിച്ചു തരും അത് ഒരു നഴ്സിനെപ്പോലെ പരിചരിക്കുന്ന സമയത്ത് കണ്ടെത്താൻ കർഷകനു കഴിയണം (ഗൂഗിൾ ചെയ്താൽ ഇതിന്റെ ചെറിയ പിക്ചർ ലഭിക്കും അത് പ്രിന്റൗട്ട് എടുത്ത് വച്ച് പഠിക്കാം )
ഡോക്ടറാവുക
ചെടിയുടെ പോഷകക്കുറവ് മനസ്സിലാക്കിയാൽ പിന്നെ അറിയേണ്ടത് അത് എങ്ങനെ പരിഹരിക്കണം എന്നതാണ് .ഇവിടെ കർഷകൻ ഡോക്ടർ രോഗിക്കുമരുന്നു നൽകുന്ന പോലെ വളങ്ങൾ നൽകണം അതിന് ഓരോ മൂലകങ്ങളെക്കുറിച്ചും അത് ലഭ്യമാകുന്ന വളക്കൂട്ടുകളെക്കുറിച്ചും പഠിക്കണം .ഉദാഹരണം പ്രാധമിക മൂലകങ്ങളായ നൈട്രജൻ ,ഫോസ്ഫറസ് ,പൊട്ടാഷ് എന്നിവ ചെടിയുടെ വളർച്ചയ്ക്ക് നൈട്രജനും വേര് നന്നായി പിടിക്കാൻ ഫോസ്ഫറസ്സും നല്ല കായ്ഫലത്തിന് പൊട്ടാഷും ആണ് വേണ്ടത് എന്നും കൂടാതെ ദ്വിദിയ മൂലകങ്ങളായ കാൽസ്യം ,മഗ്നീഷ്യം ,സൾഫർ എന്നിവയെക്കുറിച്ചും മൈക്രോ ന്യൂട്രിയൻറുകളായ സിങ്ക് ,ബോറോൺ ,അയൺ ,മാങ്കനീസ്, കോപ്പർ ,മോളിബ്ഡിനം, ക്ലോറിൻ മുതലായവയെക്കുറിച്ചും പഠിച്ചിരിക്കണം .ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് ചെയ്യാനാഗ്രഹിക്കുന്നവർ അത് പ്രയോഗിച്ച് വിജയിച്ച ആളുകളുടെ അടുത്തു പോയി കണ്ട് മനസ്സിലാക്കി പഠിക്കുക എനിക്കറിയാവുന്നൊരാൾ സത്യമങ്കലത്തുള്ള സുന്ദരരാമയ്യർ സാർ ആണ് .അദ്ധേഹത്തിന്റെ ചില വളക്കൂട്ടുകളുടെ പേരുകൾ പറയാം R .K ലായനി (16 മൂലകങ്ങളും ലഭ്യമാവും) അമൃതം ലായനി ( NPK ) പഞ്ചഗവ്യം ( സൂക്ഷ്മജീവികളുടെ വളർച്ച ) കൂടാതെ മറ്റു ചിലതു കൂടിയുണ്ട്. രാസവളങ്ങൾ ഉപയോഗിക്കാൻ താൽപ്പര്യമുള്ളവർക്ക് 19:19:19 (NPK, വളർച്ചയ്ക്ക് ) ,13:0:45 ( പൊട്ടാസ്യം നൈട്രേറ്റ്, പൂവിടാനും ,കായ്ഫലത്തിനും ) കൽസ്യം സിലിക്കേറ്റ് ( ചെടിക്ക് കരുത്തും വളർച്ചയും കിട്ടാൻ ,പിന്നെ ചെടിയുടെ സംപൂർണ്ണ ആരോഗ്യത്തിന് മൈക്രോ ന്യൂട്രിയന്റ് മിക്സച്ചറും ഉപയോഗിക്കാം .ഇത്രയും അറിഞ്ഞാൽ പല വളക്കമ്പനിക്കാരുടെയും അടുത്തു നിന്നും രക്ഷപെടാം ..
സർജനാവുക
ചെടികൾക്ക് കീടങ്ങളുടേയും രോഗങ്ങളുടെയും ആക്രമണമുണ്ടായാൽ കർഷകൻ ഒരു സർജനെപ്പോലെ സൂക്ഷ്മപരിശോധന നടത്തി കീട ആക്രമണമാണെങ്കിൽ അത് മനസ്സിലാക്കി അതിനുള്ള പ്രതിവിധി ചെയ്തു ചെടിയെ സംരക്ഷിക്കണം
രഞ്ചിത്ത് ദാസ്
8139844988
Discussion about this post