ലോകത്തിലെ ഏറ്റവും വലിയ പൂവ് – റഫ്‌ളേഷ്യ. ഇലയോ തണ്ടോ ഇല്ലാത്ത, അഞ്ചിതള്‍പൂവ്. പരാദസസ്യമായ റഫ്‌ളേഷ്യ തെക്കുകിഴക്കന്‍ ഏഷ്യന്‍ ദ്വീപുകളായ മലായ് ഉപദ്വീപ്, ബോര്‍ണിയോ, സുമാത്ര, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലാണ് കാണപ്പെടാറുള്ളത്. ഈ റഫ്‌ളേഷ്യ പൂവിന് മറ്റൊരു പ്രത്യേകതയുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതല്‍ തേന്‍ ഉല്പാദിപ്പിക്കുന്ന പൂവും കൂടി ആണിത്. പൂര്‍ണ വളര്‍ച്ചയെത്തിയ ഈ പൂവില്‍ നിന്ന് 5 മുതല്‍ 6 കിലോ വരെ തേന്‍ ലഭിക്കുമത്രേ. അതിന് കാരണം പൂവിന്റെ വലിപ്പം തന്നെയാണ്.
പുഷ്പിച്ച് കഴിഞ്ഞാല്‍ വെറും ഒരാഴ്ച മാത്രമാണ് റഫ്‌ളേഷ്യയുടെ ആയുസ്. 15 കിലോ വരെ ഇതിന് ഭാരമുണ്ടാകും.ഏകദേശം 28 സ്പീഷീസുകള്‍ ഉള്‍ക്കൊള്ളുന്ന ജനുസ്സാണ് റഫ്‌ളേഷ്യ.പുഷ്പിക്കുന്നത് മുതല്‍ വന്‍ ദുര്‍ഗന്ധമാണ് ഇതില്‍ നിന്നുണ്ടാകുക. അഴുകിയ മാംസത്തിന്റെ ദുര്‍ഗന്ധമാണ് ഈ പൂവിന്. ഈ പൂവിന്റെ ഉള്ളിലെ വിത്ത് മുളച്ച് അടുത്ത പൂവാകാന്‍ 9 മാസമെങ്കിലും ചുരുങ്ങിയത് സമയമെടുക്കും.
1818ല്‍ ഇന്തോനേഷ്യയിലെ മഴക്കാടുകളില്‍ സര്‍.തോമസ് സ്റ്റഫേഡ്‌റ റഫ്‌ലസിന്റെ നേതൃത്വത്തില്‍ നടന്ന പര്യവേഷണത്തിലെ അംഗമായ ഡോ.ജോസഫ് ആര്‍നോള്‍ഡിനോയാണ് ഈ പൂവ് ആദ്യമായി കണ്ടെത്തിയത്. 30 വിഭാഗങ്ങളില്‍പ്പെട്ട റഫ്‌ളേഷ്യ പൂക്കള്‍ ലോകത്താകമാനം കാണാമെന്നാണ് പറയപ്പെടുന്നത്.
Discussion about this post