ന്യൂഡൽഹി: പ്രധാൻ മന്ത്രി മത്സ്യ സമ്പത്ത് യോജന (പിഎംഎംഎസ്‌വൈ)യുടെ കീഴിൽ 131.3 ലക്ഷം മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തിയതായി കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് രാജ്യസഭയിൽ. മത്സ്യത്തൊഴിലാളികൾക്കും മത്സ്യ കർഷകർക്കുമായി 2019 മുതൽ 4,26,666 കിസാൻ ക്രെഡിറ്റ് കാർഡ് നൽകിയതായും മന്ത്രി അറിയിച്ചു.
ഫിഷറീസ് വകുപ്പും ക്ഷീര മന്ത്രാലയവും സംയുക്തമായി 2018-19 സാമ്പത്തിക വർഷം മുതൽ ‘ഫിഷറീസ് ആൻ്റ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ഫണ്ട് (എഫ്ഐഡിഎഫ്)’ എന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് വായ്പ അനുവദിക്കും. പ്രതിവർഷം മൂന്ന് ശതമാനം പലിശ ഇളവോടെ രണ്ട് വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ ലഭിക്കും. 12 വർഷമാണ് തിരിച്ചടവ് കാലാവധി.
മത്സ്യബന്ധന വികസന പദ്ധതികൾ വ്യാപിപ്പിക്കുന്നതിനായി വിവിധ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മറ്റ് നിർവഹണ ഏജൻസികൾക്കുമായി 19,670.56 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 8,666.28 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
131.3 Lakh Fishermen Covered Under Pradhan Mantri Matsya Sampada Yojana
Discussion about this post