ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ളതും ,ഏറ്റവും പൊക്കം കുറഞ്ഞ പശുക്കളാണ് പുങ്കന്നൂർ പശു അല്ലെങ്കിൽ പുങ്കന്നൂർ കുള്ളൻ. ആന്ധ്രയിലെ ചിത്തൂരിലാണിവയുടെ ബഹുഭൂരിപക്ഷവും ഉള്ളത്.കണക്കെടുത്താൽ ഇന്ത്യയിലെ തനത് ബ്രീഡുകളും അതിൽ ഇടംപിടിച്ചിരിക്കും .ലോകത്തിലെ ഏറ്റവും ചെറിയ കന്നുകാലിയിനവുമാണിത്.ഇന്ത്യൻ തനത് ഇനമാണെങ്കിലും ഇപ്പോൾ വംശനാശത്തിന്റെ വക്കിലാണ് പുങ്കന്നൂർ കുള്ളന്മാർ. കണക്കുകൾപ്രകാരം ഇന്ന് അവശേഷിക്കുന്നത് 60 എണ്ണം മാത്രമാണ്.പാലുൽപാദനം കുറവാണെങ്കിലും കൊഴുപ്പിന്റെ അളവ് ഇക്കൂട്ടരുടെ പാലിൽ കൂടുതലാണ്. അതായത്, മറ്റിനം പശുക്കളുടെ.പാലിൽ കൊഴുപ്പിന്റെ അളവ് 3–3.5 ശതമാനമാണെന്നിരിക്കേ പുങ്കന്നൂർ കുള്ളന്മാരുടെ പാലിൽ എട്ടു ശതമാനം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.
Discussion about this post