വളരെ എളുപ്പവും കാര്യമായ പരിചരണം ആവശ്യമില്ലാത്തതുമായ വിളയാണ് മത്തൻ.സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ വിത്തിട്ടാൽ മഞ്ഞളിപ്പ് രോഗത്തെ ഒഴിവാക്കാം.വിത്തുകൾ പാകി തൈകൾ മുളപ്പിച്ച് പറിച്ചു നടാം.വിത്തുകൾ നടുന്നതിന് മുൻപ് ആറുമണിക്കൂർ വെള്ളത്തിൽ മുക്കിവയ്ക്കുന്നത് നല്ലതാണ്.ഒരു സെന്റിൽ കൃഷി ചെയ്യുന്നതിന് 6 ഗ്രാം വിത്ത് ആവശ്യമാണ്ചെടികൾക്കിടയിൽ നാലര മീറ്ററും വരികൾക്കിടയിൽ 2 മീറ്ററും ഇടയകലം നൽകണം.3 cm ആഴത്തിൽ വിത്ത് നടാവുന്നതാണ്.അമ്പിളി, സുവർണ്ണ, സരസ് തുടങ്ങിയവയാണ് അത്യുൽപാദനശേഷിയുള്ള മത്തൻ ഇനങ്ങൾ’
മത്തൻ നടുമ്പോൾ നല്ല രീതിയിൽ അടിവളം നൽകണം.അടിവളമായി ഉണങ്ങിയ ചാണകം, ആട്ടിൻകാഷ്ടം, കോഴിവളം, എല്ലുപൊടി, ഉണങ്ങി പൊടിച്ച കരിയില,വേപ്പിൻ പിണ്ണാക്ക് എന്നിവ ഉപയോഗിക്കാം.പുഷ്പിക്കുമ്പോൾ ചാണകം ഒരു കിലോ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുന്നത് നല്ലതാണ്.വളം ഇടുന്നതിനൊപ്പം കള പറിക്കലും ഇടയിളക്കലും ആവാം.തറയിൽ മത്തൻ പടരുന്നതിന് കൃത്യമായി ഇടം നൽകണം.മത്തൻ വള്ളി വീശി തുടങ്ങുമ്പോൾ കപ്പലണ്ടി പിണ്ണാക്ക് നേർപ്പിച്ച് ഒഴിക്കുന്നത് ഗുണം ചെയ്യും.ഇടയ്ക്കിടെ നാമ്പ് നുള്ളി വിടുന്നത് കൂടുതൽ തണ്ടുകൾ ഉണ്ടാക്കാൻ സഹായിക്കും.മൊസൈക്ക് രോഗം പ്രതിരോധിക്കാൻ വേപ്പിൻപിണ്ണാക്ക് നന്നായി ഉപയോഗിക്കുക.കീടാക്രമണം തടയാൻ മഞ്ഞക്കെണിയും വേപ്പധിഷ്ഠിത കീടനാശിനികളും ഉപയോഗിക്കാം.മത്തൻ കായകൾ ഉണങ്ങിയ കരിയില കൊണ്ട് മൂടി സംരക്ഷിച്ചാൽ കായീച്ച ശല്യം തടയാം,വിത്തുപാകി വള്ളി വീശി ഏതാണ്ട് മൂന്നുമാസം എത്തുമ്പോഴേക്കും വിളവെടുക്കാം
Discussion about this post