അന്തരീക്ഷ താപനില വര്‍ദ്ധിക്കുകയും വേനല്‍മഴ ശുഷ്‌ക്കമാവുകയും ചെയ്തിരിക്കുന്നത് കാര്‍ഷിക വിളകള്‍ക്ക് പ്രയാസകരമായ സാഹചര്യമാണ്. അന്തരീക്ഷ താപനിലയേക്കാള്‍ മണ്ണിന്റെ താപനില കൂടിയ പശ്ചാത്തലത്തില്‍ കാര്‍ഷിക രംഗത്ത് ചില മുന്‍കരുതലുകളും പരിപാലന മുറകളും അനുവര്‍ത്തിക്കാവുന്നതാണ്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ പകല്‍ 12 മുതല്‍ 3 വരെയുളള സമയത്ത് ഒഴിവാക്കേണ്ടതാണ്.
രാസകീടനാശീനികള്‍ ഈ സമയങ്ങളില്‍ പ്രയോഗിക്കാതിരിക്കുക. മണ്ണിലുളള ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി പുതയിടല്‍ ഏറ്റവും ആവശ്യമായി അനുവര്‍ത്തിക്കേണ്ടതാണ്.
ജൈവ പുതയിടീല്‍- ഉണങ്ങിയ തെങ്ങോലകള്‍, തൊണ്ട്, വിള അവശിഷ്ടങ്ങള്‍ എന്നിവ ഉത്തമമായ പുതവസ്തുക്കളാണ്. തടങ്ങളില്‍ തൊണ്ട് കമിഴ്ത്തി അടുക്കുന്ന രീതി എല്ലാ ദീര്‍ഘകാല വിളകള്‍ക്കും ഏറെ അനുയോജ്യമാണ്. ജൈവാവശിഷ്ടങ്ങള്‍ ഒരു കാരണവശാലും കത്തിക്കരുത്. തീയിടുന്നത് അന്തരീക്ഷ താപനിലയും മണ്ണിലെ താപനിലയും ക്രമാതീതമായി ഉയരുന്നതിനും അനുബന്ധ പ്രശ്‌നങ്ങള്‍ക്കും എടയാക്കുന്നതിനാല്‍ ചപ്പുചവറുകള്‍ പുതയിടീലിനായി മാത്രം ഉപയോഗിക്കുക.
Discussion about this post