കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി, കശുമാവ് കൃഷി വികസനത്തിനായി നടപ്പിലാക്കി വരുന്ന പദ്ധതികൾ അറിഞ്ഞിരിക്കാം..
1. കശുമാവ് പുതുകൃഷി
കശുമാവ് ഗ്രാഫ്റ്റുകൾ സൌജന്യമായി നൽകുന്നതാണ് പദ്ധതി. ഒരേക്കറെങ്കിലും കൃഷി ചെയ്യുന്നവർക്കാണ് ആനുകൂല്യം
2. അതിസാന്ദ്രത കൃഷി
നിശ്ചിത സ്ഥലത്ത് നടീൽ അകലം കുറച്ച് തൈകളുടെ എണ്ണം കൂട്ടി തുടക്കം മുതൽ ആദായം കൂടുതൽ കിട്ടാൻ വേണ്ട ചെയ്യുന്ന കൃഷി. ഒരു ഹെക്ടറിൽ 400 തൈകൾ നടാനുള്ള ഗ്രാഫ്റ്റുകൾ സൌജന്യമായി നൽകും.
3. മുറ്റത്തൊരു കശുമാവ് പദ്ധതി
കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡൻസ് അസോസിയേഷൻ, കശുവണ്ടി തൊഴിലാളികൾ, സ്കൂൾ-കോളേജ് വിദ്യാർഥികൾ, അഗ്രികൾച്ചർ ക്ലബുകൾ എന്നിവർക്കായി കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പദ്ധതി.
4. അതീവ സാന്ദ്രത കൃഷി
ഡിസിആർ പുതൂർ, സിആർഎസ് മാടക്കത്തറ, കശുമാവ് ഗവേഷണ കേന്ദ്രങ്ങൾ വഴി കിട്ടുന്ന മേൽത്തരം കശുമാവ് ഗ്രാഫ്റ്റുകൾ ഉപയോഗിച്ച് ഒരു ഹെക്ടർ സ്ഥലത്ത് നിന്ന് ഒരു മെട്രിക് ടൺ കശുവണ്ടി സ്ഥിരമായി ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന കൃഷി സമ്പ്രദായം. ഒരു ഹെക്ടറിന് 1,100 തൈകൾ കർഷകന് നൽകി പരീക്ഷണാടിസ്ഥാനത്തിവലാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കർഷകർക്ക് സ്വന്തമായി തുള്ളിനന ഫെർട്ടിഗേഷൻ സൌകര്യമുണ്ടായിരിക്കണം.
പദ്ധതിയുടെ നടത്തിപ്പിന് ഒരു ഹെക്ടറിന് ഒരു ലക്ഷം രൂപ തൈയുടെ വിലയും ഡ്രിപ് യൂണിറ്റ് ഓവർഹെഡ് ടാങ്ക്, പമ്പ് ഉൾപ്പടെ സബ്സിഡിയായി നൽകും. മറ്റ് ചെലവുകൾ കർഷകൻ വഹിക്കണം.
5. തേനീച്ച കോളനിക
കശുമാവ് പരഗണം പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി മൂന്ന് വർഷം പ്രായം കഴിഞ്ഞതും ഉത്പാദനം തുടങ്ങിയതുമായ മരങ്ങൾക്ക് ഒരു ഹെക്ടറിന് 25 തേനീച്ച കോളനികൾ സബ്സഡി നിരക്കിൽ നൽകും. ഒരേക്കർ മുതൽ 10 ഏക്കർ വരെ കൃഷിയുള്ള കർഷകർക്കാണ് ഈ ആനുകൂല്യം.
Projects being implemented for the development of cashew cultivation
Discussion about this post