കുട്ടനാട്ടിൽ മത്സ്യകൃഷി വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാരിന്റെ പുത്തൻ പദ്ധതി. നെൽകൃഷിയുമായി ചേർന്നുള്ള സംയോജിത മത്സ്യകൃഷി, കൂടുമത്സ്യകൃഷി,ഒരു മത്സ്യം ഒരു നെല്ല്, ബയോഫ്ലോക്ക് മത്സ്യകൃഷി തുടങ്ങിയ രീതികൾ അടങ്ങുന്നതാണ് പൈലറ്റ് പ്രോജക്ട്.
ഈ പദ്ധതിയുടെ ഭാഗമായി മത്സ്യകർഷകരെ ശാക്തീകരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി മത്സ്യ കർഷക ഉത്പാദക സംഘടനകൾ രൂപീകരിക്കും. ഇതിനുപുറമേ മത്സ്യ സംസ്കരണം, പാക്കിംഗ് വിപണനം എന്നിവയിൽ സംരംഭകരാകാൻ സഹായിക്കും. അപ്പർ, ലോവർ കുട്ടനാടിന്റെ വ്യത്യസ്ത സാഹചര്യങ്ങൾക്ക് അനുസരിച്ച് ശുദ്ധജലത്തിലും ഓരു ജലാശയത്തിലും പ്രത്യേകമായാണ് പദ്ധതികൾ. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്റെ അധ്യക്ഷതയിൽ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
Discussion about this post