ന്യൂഡൽഹി: സൂപ്പർ ഫുഡ് എന്ന് വിളിക്കുന്ന മില്ലറ്റുകളുടെ കലവറയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സൂപ്പർഫുഡുകൾക്ക് ആഗോളതലത്തിൽ പോഷകദൌർലഭ്യം പരിഹരിക്കാൻ സാധിക്കും. ഭാരതത്തിൻ്റെ തനത് സൂപ്പർഫുഡുകൾ ലോകത്തിന് മുൻപിൽ അവതരിപ്പിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാമത് അന്താരഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആറര പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്ത് ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കുന്നത്. ഔഷധ ഗുണങ്ങളുള്ള ഭക്ഷണമെന്ന ആശയം മുന്നോട്ട് വയ്ക്കുന്ന ആയുർവേദ ശാസ്ത്രവും 2000 വർഷങ്ങൾക്ക് മുൻപ് രചിച്ച ‘കൃഷി പരാശർ’ എന്ന ഗ്രന്ഥം രചിച്ചതും ഇന്ത്യയിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ സർവേയക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി സമ്മാൻ നിധിക്ക് കീഴിൽ 10 കോടി കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് വെറും 30 സെക്കൻഡിനുള്ളിൽ പണം എത്തിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാർഷിക ഭക്ഷ്യ സംവിധാനങ്ങളിലേക്കുള്ള പരിവർത്തനം എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിൻ്റെ പ്രമേയം. 75 രാജ്യങ്ങളിൽ നിന്നായി 1,000-ത്തോളം പ്രതിനിധികളാണ് ഡൽഹിയിലെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്.
Prime Minister Narendra Modi said that India is the storehouse of millets, which is called super food.
Discussion about this post