സംസ്ഥാനത്ത് തേയില വില കുതിക്കുന്നു. ആഗോള വിപണികളിൽ നിന്ന് ആവശ്യം ഉയർന്നതാണ് തേയില വിലയെ സ്വാധീനിച്ചത്. കഴിഞ്ഞ ആഴ്ച കൊച്ചിയിൽ നടന്ന ലേലത്തിൽ കിലോയ്ക്ക് 13.30 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. 2.45 ലക്ഷം കിലോ തേയിലയാണ് വിറ്റുപോയത്.

ഓർത്തഡോക്സ് വിഭാഗം ഇലത്തേയിലയ്ക്കാണ് വിപണിയിലേറെ പ്രിയം. സി.ടി.സി. തേയിലയടക്കം മൊത്തം 2.75 ലക്ഷം കിലോ തേയിലയാണ് ലേലത്തിൽ വില്പന നടത്തിയത്. ലേലത്തിൽ വെച്ച 95 ശതമാനം തേയിലയും വിറ്റുപോയിരുന്നു.
സി.ടി.സി. (ക്രഷ്, ടിയർ, കേൾ), ഓർത്തഡോക്സ് (ഇല), ഗ്രീൻ ടീ എന്നിവയാണ് രാജ്യത്ത് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. വിദേശരാജ്യങ്ങളിൽനിന്ന് ഇലത്തേയിലയ്ക്ക് ആവശ്യം ഉയർന്നതാണ് വില ഉയരാൻ കാരണം. ഉത്തരേന്ത്യയിൽ തേയില ഉത്പാദനം കുറഞ്ഞതും കേരളത്തിലെ കർഷകർക്ക് നേട്ടമായി.
Content summery : Price of tea is increasing















Discussion about this post