കോട്ടയം: അന്താരാഷ്ട്ര വിലയെ മറികടന്ന് റബറിന്റെ ആഭ്യന്തര വില. ഇന്നലെ ആർ.എസ്.എസ് നാലിന്റെ വില കോട്ടയം, കൊച്ചി വിപണിയിൽ 204 രൂപയാണ്. രാജ്യാന്തര വില 184.15 രൂപ മാത്രമാണ്. കഴിഞ്ഞ ദിവസം വില ഇതിലും താഴേക്ക് പോയിരുന്നു. മഴ മൂലം റബർ ഉൽപാദനം തീരെ കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലെ വില വർധനയ്ക്ക് കാരണം.

ആർ.എസ്.എസ്. നാലിന് ബാങ്കോക്കിൽ 185 രൂപയാണ് വില. തദ്ദേശീയ വില 204 രൂപ പിന്നിട്ടു. വിപണിയിൽ കൂടുതൽ ചരക്കെത്തിയതാണ് അന്താരാഷ്ട്രവില കൂപ്പുകുത്താൻ കാരണം.
അന്താരാഷ്ട്ര വിപണിയിൽ ആർ.എസ്.എസ്. നാലിന് 220 രൂപ വരെ വ്യാപാരം നടക്കുമ്പോഴും ഇന്ത്യൻ വിപണിയിൽ വില 170-175 എന്ന നിലയിലായിരുന്നു. തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ മരങ്ങളുടെ രോഗബാധയും കാരണം ഉത്പാദനം വൻതോതിൽ കുറഞ്ഞിരുന്നു. ഇതാണ് അന്താരാഷ്ട്ര വില കൂടാൻ കാരണം.
Price of rubber above the international price















Discussion about this post