ഇങ്ങനെ പോയാൽ ഓണത്തിന് കൈകൊള്ളും! പച്ചക്കറി വിലയിൽ വർദ്ധനവ്. കഴിഞ്ഞ ആഴ്ചയേക്കാൾ 3 രൂപ മുതൽ 12 രൂപ വരെയാണ് കിലോഗ്രാമിന് പച്ചക്കറി വില ഉയർന്നത്. ഇഞ്ചിക്കും മുളകിനും വില നൂറ് കടന്നു. വെളുത്തുള്ളി ഒരു കിലോ വാങ്ങാൻ 160 രൂപയാണ്. ചെറിയ ഉള്ളിക്ക് വില 60. ഉരുളൻ കിഴങ്ങിനും സവാളയ്ക്കും വിലയിൽ നേരിയ ആശ്വാസം ഉണ്ട്, വില മുപ്പത്തിലാണ്.

എന്നാൽ ക്യാരറ്റും പാവയ്ക്കയും വഴുതനയും 60 പിന്നിട്ടു. ബീറ്റ്റൂട്ടും തക്കാളിയും കിലോ 50 രൂപയ്ക്ക് മുകളിലാണ്. ഓണത്തോട് അടുക്കുമ്പോൾ പച്ചക്കറി വില ഇനിയും വർദ്ധിപ്പിക്കും എന്നാണ് വ്യാപാരികൾ പറയുന്നത്. ഹോർട്ടികോർപ്പിന്റെ പച്ചക്കറി ചിന്തകൾ ഈയാഴ്ച തുടങ്ങും എന്നതാണ് മറ്റൊരു ആശ്വാസം.
Discussion about this post