ലോക്ക് ഡൗൺ സമയം കൃഷിക്ക് വേണ്ടി ഉപയോഗിക്കാം എന്ന ലക്ഷ്യത്തോടെ അഗ്രി ടീവി ആരംഭിച്ച ക്യാമ്പയിനാണ്-വീട്ടിലിരിക്കാം , വിളയൊരുക്കാം. ഈ ക്യാമ്പയിനിന്റെ ഭാഗമായി കൃഷി അനുഭവങ്ങൾ പങ്ക് വെക്കുകയാണ് കൊച്ചി ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന ചാലക്കുടി സ്വദേശി പ്രസൂൺ.
ഐടി മേഖലയിലെ ജോലി മാത്രമല്ല, കൃഷിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രസൂണ്‍. പച്ചക്കറി,പശു ഫാം,മൽസ്യ കൃഷി,കോഴി തുടങ്ങിവയെല്ലാം കൃഷി ചെയ്യുന്നുണ്ട് പ്രസൂൺ. ലോക്ഡൗണ്‍ സമയം കൃഷിക്കായി ഉപയോഗിക്കുകയാണ് പ്രസൂൺ.
ചെറുപ്പത്തില്‍ മുതല്‍ തന്നെ കൃഷിയോട് താല്‍പ്പര്യമുണ്ട്. വലിയ കര്‍ഷകനല്ലെങ്കിലും തനിക്ക് കൃഷിയില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രസൂണ്‍ പറയുന്നു. കുടുംബത്തിന്റെ പൂർണ പിന്തുണയും ഇദ്ദേഹത്തിനുണ്ട്.
Discussion about this post