വിമാനങ്ങളിൽ പക്ഷി ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം കോഴി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ പ്ലാൻ്റ് വരുന്നു. കോർപ്പറേറ്റ് എൻവയണമെൻ്റൽ റസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്ന് അദാനി എയർപോർട്ട് ഒന്നര കോടി രൂപ പ്ലാൻ്റ് നിർമാണത്തിന് നൽകും. ബാക്കി തുക കോർപറേഷൻ വിനിയോഗിക്കും.
പ്ലാൻ്റ് പ്രവർത്തിപ്പിക്കുന്നചിനും സാങ്കേതിക സഹായം നൽകുന്നതിനും താത്പര്യമുള്ള കമ്പനികളിൽ നിന്ന് കോർപറേഷൻ താത്പര്യപത്രം ക്ഷണിച്ച് അടുത്ത മാസം മൂന്ന് മുൻപ് അപേക്ഷ സമർപ്പിക്കാണമെന്നാണ് നിർദേശം.

അനധികൃത അറവുശാലകളിൽ നിന്നുള്ള മാലിന്യം വിമാനത്താവള പരിസരത്ത് തള്ളുന്നത് കാരണം ഈ ഭാഗത്ത് പക്ഷിശല്യം രൂക്ഷമാണ്. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും വിമാനത്തിൽ പക്ഷികൾ വന്നിടിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോർപറേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ ഇടപെടൽ.
Poultry waste plant to avoid bird strikes on airplanes















Discussion about this post