HDPE ഷീറ്റുകൊണ്ട് നിര്‍മ്മിച്ച ദീര്‍ഘചതുരാകൃതിയിലുള്ള പെട്ടികളില്‍ ജൈവമാലിന്യം നിക്ഷേപിച്ച് കമ്പോസ്റ്റുണ്ടാക്കുന്ന രീതിയാണ് പോര്‍ട്ടബിള്‍ ഗാര്‍ഹിക ബയോബിന്‍ കമ്പോസ്റ്റിംഗ്.
അടുക്കള മാലിന്യങ്ങള്‍ ബിന്നില്‍ ഇടുക. ചാണകം, മേല്‍മണ്ണ്, ശര്‍ക്കര, യീസ്റ്റ്, മരപ്പൊടി, ചകിരി എന്നിവയില്‍ ഏതെങ്കിലും മിശ്രിതം വിതറുക. ഇത് എല്ലാ ദിവസവും തുടരുക. ഒരു മാസമാകുമ്പോള്‍ ബിന്‍ നിറയും. നിറഞ്ഞ ബിന്‍ അടച്ച് സൂക്ഷിച്ച ശേഷം രണ്ടാമത്തെ ബിന്‍ നിറയ്ക്കുക.
രണ്ടുമാസം പൂര്‍ത്തിയാകുമ്പോള്‍ ആദ്യത്തെ ബിന്നിലെ മാലിന്യം കമ്പോസ്റ്റായി മാറിയിട്ടുണ്ടാകും. അതിനെ ഉണക്കി വളമായി ഉപയോഗിക്കാം.
Discussion about this post