കോട്ടയം ജില്ലയിലെ പൊൻകുന്നത്തെ ഒരു കർഷകൻ്റെ തോട്ടത്തിൽ വളരുന്ന നാടൻ വരിക്കപ്ലാവിൽ സീസണില്ലാതെ വർഷം മുഴുവൻ ചക്കകൾ വിളയും. അൻപതു വർഷത്തോളം പ്രായമുള്ള ഈ പ്ലാവിലെ ചക്കകൾക്ക് പത്തു കിലോയോളം തൂക്കമുണ്ട്.
ചുളകൾക്ക് മഞ്ഞ നിറമാണ്. പഴുപ്പിപ്പിച്ചാൽ തേൻ മധുരവും. പുഴുക്കായി ഉപയോഗിച്ചാൽ രുചിയേറും. ഈ പ്ലാവിൻ്റെ കമ്പ് ശേഖരിച്ച് ബഡ് ചെയ്ത് പുതിയ തൈകൾ കർഷകർ വളർത്തി വരുന്നു. മാതൃവൃക്ഷത്തിൻ്റെ ഗുണങ്ങൾ ഈ ബഡ്തൈകൾക്കും ലഭിക്കും. മൂന്നു നാലു വർഷത്തിനുള്ളിൽ ഇവ ഫലം തരികയും ചെയ്യും. വെള്ളക്കെട്ടില്ലാത്ത മിതമായ സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലത്ത് ജൈവ വളങ്ങൾ ചേർത്ത് ഇവ നട്ടു വളർത്താം.
രാജേഷ് കാരാപ്പള്ളിൽ
ഫോൺ: 9495234232
Discussion about this post