അംഫാന്‍ ചുഴലിക്കാറ്റ് നാശം വിതച്ചതോടെ പശ്ചിമബംഗാളിലെ സുന്ദര്‍ബന്‍സ് മേഖലയിലെ കൃഷിയിടങ്ങളിലെല്ലാം കടല്‍ വെള്ളം കയറി ഉപ്പു ബാധിച്ചു . ഇതോടെ ആശങ്കയിലായ ബംഗാള്‍ കര്‍ഷകര്‍ക്ക് പുതിയ കൈത്താങ്ങാവുകയാണ് കേരളത്തിന്റെ സ്വന്തം നെല്ലിനമായ പൊക്കാളി.
ഭൗമസൂചികാംഗീകാരമുള്ള പൊക്കാളി കേരളത്തിലെ ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം എന്നീ ജില്ലകളിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്. വെള്ളത്തിലെ ഉപ്പിന്റെ അംശത്തെ അതിജീവിച്ച് വളരാനുള്ള കഴിവാണ് പൊക്കാളിയെ മറ്റു നെല്ലിനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. 110 ദിവസം ദൈര്‍ഘ്യമുള്ള വൈറ്റില 11 എന്ന ഇനമാണ് ബംഗാളില്‍ കൃഷി ചെയ്യാനായി നല്‍കിയത്. വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത ഇനമാണിത്.
ശാസ്ത്ര പ്രസ്ഥാനമായ’ ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റി’യാണ് പരീക്ഷണത്തിന് മുന്‍കൈയെടുത്തിരിക്കുന്നത്. കര്‍ഷകന്‍ ഖുദിറാം ഹാല്‍ടറിന്റെ നേതൃത്വത്തില്‍ മധുരാപൂര്‍ ബ്ലോക്കില്‍ കര്‍ഷകര്‍ മുളപ്പിച്ച വിത്ത് വിതച്ചു . ഇപ്പോള്‍ ബംഗാള്‍ പാടത്ത് പൊക്കാളി വിത്തുകള്‍ വളര്‍ന്നു തുടങ്ങിയിട്ടുണ്ട്.
Discussion about this post