അരളിപ്പൂവ് കഴിച്ച് പെൺകുട്ടി മരിച്ചതിനെ തുടർന്ന് അരളിപ്പൂവിന്റെ വില്പന കുത്തനെ ഇടിഞ്ഞിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹൈന്ദവ വിശ്വാസപ്രകാരം പൂജകളിലും ഉപയോഗിക്കപ്പെടുന്ന അരളിപ്പൂവ് ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ നിന്നും തീർത്തും ഒഴിവാക്കിയിട്ടുണ്ട്. അരളിപ്പൂവിന്റെ കറകളിലെ ലെക്റ്റിനുകളാണ് വിഷത്തിന് കാരണമെന്ന് ഗവേഷകർ പറയുന്നു. അരളിച്ചെടിയുടെ വേരുകൾ, ഇലകൾ, തണ്ടുകൾ, പൂക്കൾ,വെള്ള നിറത്തിലുള്ള കറ തുടങ്ങി എല്ലാ സസ്യ ഭാഗങ്ങളിലും അടിമുടി വിഷം അടങ്ങിയിരിക്കുന്നു എന്നാണ് കണ്ടെത്തൽ. ഇതിൻറെ ഒന്നോ രണ്ടോ ഇലകളോ പൂക്കളോ പോലും ശരീരത്തിൽ എത്തിയാൽ ജീവഹാനി സംഭവിക്കും.
Oleandrin, Oleandroside തുടങ്ങി ഗ്ലൈക്കോസ്ഡുകളാണ് അരളിച്ചെടിയെ അരളി ചെടിയെ വിഷഹാരി ആക്കുന്നത്. ഇതിൻറെ പൂക്കളോ ഇലകളോ കഴിക്കുന്ന പക്ഷം ആദ്യം അത് ഹൃദയത്തിൻറെ പ്രവർത്തനത്തെയാണ് താളം തെറ്റിക്കുന്നത്. ഉയർന്ന ഹൃദയമിടിപ്പ്, ബോധക്ഷയം, തളർച്ച, ഛർദ്ദി തുടങ്ങിയവയെല്ലാം വിഷാംശം ഉള്ളിലെത്തുന്ന സമയം ഒരു വ്യക്തിക്ക് ഉണ്ടാവും. വീടുകളിൽ ലാൻസ്കേപ്പിന് ഭംഗി കൂട്ടാൻ കൂടുതലും ഉപയോഗിക്കുന്ന മഞ്ഞ അരളിയിലാണ് കൂടുതൽ വിഷം എന്നും റിപ്പോർട്ടുകൾ പറയുന്നു. Thevetin A, Thevetin B തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകളാണ് ഇതിൽ വിഷം നിറയ്ക്കുന്നത്. അതുകൊണ്ട് തന്നെ അലങ്കാര ആവശ്യത്തിനായി ഇനി അരളിപ്പൂക്കൾ നടാതിരിക്കുക.
Discussion about this post