ഇന്ത്യയുടെ കാർഷിക പരിവർത്തനം ലോകത്തിന് തന്നെ പാഠമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭക്ഷ്യസമ്പ്രദായ രംഗത്ത് 65 വർഷത്തിനിടെ രാജ്യത്ത് വൻ മാറ്റങ്ങൾ സംഭവിച്ചെന്ന് മോദി പറഞ്ഞു. ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് അഗ്രികൾച്ചൽ ഇക്കണോമിസ്റ്റിൻ്റെ സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
65 വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യയിൽ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്. അന്ന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ചർച്ച ചെയ്കതിരുന്നത്. എന്നാൽ ആറര പതിറ്റാണ്ടിനിപ്പുറം രാജ്യം ഭക്ഷ്യമിച്ചമുള്ള രാജ്യമായി കഴിഞ്ഞു. ഏറ്റവും വലിയ പാൽ,പയറുവർഗങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ, ഭക്ഷ്യധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉത്പാദപ്പിക്കുന്ന വലിയ രാജ്യമായി മാറിയിരിക്കുന്നു.
കഴിഞ്ഞ തവണ ഇന്ത്യയിൽ സമ്മേളനം നടന്നപ്പോൾ ഭക്ഷ്യസുരക്ഷ ലോകത്തെ ആശങ്കപ്പെടുത്തുന്ന വിഷയമായിരുന്നെങ്കിൽ ഇന്ന് ആഗോളതലത്തിൽ ഭക്ഷ്യ-പോഷകഹാര സുരക്ഷയ്ക്ക് ഇന്ത്യ പരിഹാരം കാണുകയാണെന്നും പ്രധാനമന്ത്രി സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക നയങ്ങളുടെ കേന്ദ്രബിന്ദുവാണ് കൃഷിയെന്നും ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയുടെ ഏറ്റവും വലിയ ശക്തി ചെറുകിട കർഷകരാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഫലങ്ങൾ രാജ്യത്ത് പ്രകടമാണ്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കാലാവസ്ഥയെ6 പ്രതിരോധിക്കുന്ന 1,900 വിത്തുകളാണ് രാജ്യമെമ്പാടും വിതരണം ചെയ്തതതെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
PM Modi says that India’s Agri transformation is a lesson for others Countries
Discussion about this post