പ്രധാനമന്ത്രി വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെയും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെയും ഖാരിഫ് 2022 സീസണിലേക്കുളള വിജ്ഞാപനമായി. പ്രധാനമന്ത്രി വിള ഇന്‍ഷ്വറന്‍സ്പദ്ധതിയില്‍ വാഴയും മരച്ചീനിയുമാണ് വിജ്ഞാപനം ചെയ്തിട്ടുളളത്. കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നെല്ല്, വാഴ, കരിമ്പ്, ഏലം, കുരുമുളക്, ജാതി, കൊക്കോ, ഇഞ്ചി, മഞ്ഞള്‍,
കൈതച്ചക്ക, പച്ചക്കറികള്‍ എന്നീ വിളകളാണ് ഇടുക്കി ജില്ലയില്‍ വിജ്ഞാപനം ചെയ്തിട്ടുളളത്
പദ്ധതിയില്‍ ചേരേണ്ട അവസാന തീയതി ജൂലൈ 11 ആണ്. കര്‍ഷകര്‍ക്ക് www.pmfy.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായും, ഡിജിറ്റല്‍ സേവാകേന്ദ്രങ്ങള്‍ വഴിയും ഇന്‍ഷ്വറന്‍സ് ബ്രോക്കര്‍ പ്രതിനിധികള്‍, മൈക്രോ ഇന്‍ഷ്വറന്‍സ ് പ്രതിനിധികള്‍ വഴിയും പദ്ധതിയില്‍ ചേരാം. വിജ്ഞാപിതവിളകള്‍ക്ക് വായ്പ എടുത്ത കര്‍ഷകരെ അതാത് ബാങ്കുകള്‍ പദ്ധതിയില്‍ ചേര്‍ക്കണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാറിന്റെ കോപ്പി, നികുതി രസീതിന്റെ കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, പാട്ടത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകരാണെങ്കില്‍ പാട്ടക്കരാര്‍ കോപ്പി എന്നിവ സമര്‍പ്പിക്കണം. കൂടുതല്‍
വിവരങ്ങള്‍ക്ക് അടുത്തുളള കൃഷിഭവനുമായോ, അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷ്വറന്‍സ് ഓഫീസുമായോ,
0471-2334493 എന്ന ഫോണ്‍ നമ്പരിലോ, 1800-425-7064 എന്ന ടോള്‍ഫ്രീ നമ്പരിലോ
ബന്ധപ്പെടാവുന്നതാണ്.
Discussion about this post