ആപ്പിള്‍ മാത്രമല്ല, നല്ല ഒന്നന്തരം പ്ലം പഴങ്ങളും കാന്തല്ലൂരില്‍ വളരും. ഗുഹനാഥപുരം പെരുമല, പുത്തൂര്‍, കീഴാന്തൂര്‍ ഗ്രാമങ്ങളിലാണ് പ്ലം കൃഷി കൂടുതല്‍. വിക്ടോറിയ പ്ലമ്മാണ് ഇവിടെ പരമ്പരാഗതമായി കൃഷി ചെയ്യുന്നത്.
വര്‍ഷത്തില്‍ ഒരു തവണ മാത്രമേ പ്ലം പഴങ്ങള്‍ കായ്ക്കൂ. ഒരു കിലോയ്ക്ക് 150 രൂപയ്ക്കാണ് കര്‍ഷകന് ലഭിക്കുന്നത്. 30 ഗ്രാം മുതല്‍ 60 ഗ്രാം വരെയാണ് ഓരോ പ്ലം പഴങ്ങളുടെയും ശരാശരി തൂക്കം. 10 മുതല്‍ 15 അടിവരെ ഉയരത്തില്‍ വളരുന്ന മരത്തില്‍നിന്ന് കാലാവസ്ഥ അനുയോജ്യമാണെങ്കില്‍ 50 മുതല്‍ 70 കിലോഗ്രാം വരെ പഴങ്ങള്‍ ലഭിക്കും.
പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗത്തായിട്ടാണ് കാന്തല്ലൂര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രതിദിനം നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. പ്ലം താഴ്‌വരയിലൂടെ നടക്കാനും ഇവ നേരിട്ട് പറിക്കാനും നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്. പേരക്ക, മാതളനാരങ്ങ, സ്‌ട്രോബറി, വെളുത്തുള്ളി എന്നിവയും ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നു.
Discussion about this post