Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

വാഴ കൃഷിയെ കുറിച്ച് അറിയാം.

Agri TV Desk by Agri TV Desk
July 20, 2020
in അറിവുകൾ
banana tree plantation
695
SHARES
Share on FacebookShare on TwitterWhatsApp

നല്ല വളക്കൂറും നനവുമുള്ള മണ്ണിലാണ് വാഴ കൃഷി ചെയ്യേണ്ടത്. മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നതെങ്കില്‍ ഏപ്രില്‍- മെയ് മാസങ്ങളിലും ജലസേചനം നടത്തിയാണ് കൃഷി ചെയ്യുന്നതെങ്കില്‍ ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളിലും വാഴ നടാം. പ്രാദേശികമായ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കനുസരിച്ച് നടീല്‍ സമയം മാറ്റാവുന്നതാണ്. നടുന്ന സമയത്ത് അതിയായ മഴയോ വെയിലോ നല്ലതല്ല. നട്ടു ഏഴ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ആണ് കുലയുണ്ടാവുക .ഈ സമയം ഉയര്‍ന്ന താപനില ഉണ്ടാവാത്ത രീതിയില്‍ ആയിരിക്കണം നടീല്‍ സമയം ക്രമീകരിക്കേണ്ടത്.
ഇനങ്ങള്‍
നേന്ത്രന്‍ വിഭാഗത്തില്‍പെട്ട ഇനങ്ങളാണ് നെടുനേന്ത്രന്‍, മഞ്ചേരിനേന്ത്രന്‍, ചങ്ങാലിക്കോടന്‍ എന്നിവ. റോബസ്റ്റ, ചെങ്കദളി, പൂവന്‍, ഞാലിപ്പൂവന്‍, പാളയംകോടന്‍, കൂമ്പില്ലാക്കണ്ണന്‍, ബി. ആര്‍. എസ് 1, ബി. ആര്‍. എസ് 2, റെഡ് ബനാന എന്നിവയാണ് മറ്റിനങ്ങള്‍. മൊന്തന്‍, ബതീസ, നേന്ത്രപടത്തി എന്നീ ഇനങ്ങള്‍ പച്ചക്കറിക്കായി ഉപയോഗിക്കുന്നു. ഇവയില്‍ ഞാലിപ്പൂവന്‍, പാളയംകോടന്‍, റോബസ്റ്റ, ബിആര്‍എസ് 1, ബിആര്‍എസ് 2 എന്നീ ഇനങ്ങള്‍ തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ ഉത്തമമാണ്.

നിലം തയ്യാറാക്കേണ്ടത് എങ്ങനെ?
50 സെന്റീമീറ്റര്‍ നീളവും ആഴവും വീതിയുമുള്ള കുഴികളിലാണ് സാധാരണയായി വാഴ നടുന്നത്. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ കൂനകളില്‍ നടുന്നതാണ് നല്ലത്. കുഴികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം
രോഗങ്ങളില്ലാത്ത ആരോഗ്യമുള്ള സൂചികന്നുകള്‍ തിരഞ്ഞെടുക്കണം. ഒരു കുഴിയില്‍ 500 ഗ്രാം കുമ്മായം ചേര്‍ക്കാം . അടുത്ത ദിവസം ഒരു കുഴിയില്‍ 10 കിലോ ജൈവവളം ചേര്‍ക്കണം. ഈ കുഴിയിലേക്ക് വാഴക്കന്നുകള്‍ നടാം.

വളപ്രയോഗം
വാഴ നട്ട് ഒരുമാസത്തിന് ശേഷം 86ഗ്രാം യൂറിയ, 325ഗ്രാം രാജ്‌ഫോസ്, 100ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കണം. വാഴക്കന്നില്‍ നിന്ന് അല്പം അകലം പാലിച്ചുവേണം വളം നല്‍കാന്‍. തൊട്ടടുത്ത മാസത്തില്‍ 65ഗ്രാം യൂറിയ, 280ഗ്രാം രാജ്‌ഫോസ്, 100ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കണം.മൂന്ന്, നാല്, അഞ്ച് മാസങ്ങളില്‍ 65ഗ്രാം യൂറിയ, 100ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ക്കണം. പിന്നീട് കുല പൂര്‍ണമായി വിടര്‍ന്ന ശേഷം 65ഗ്രാം യൂറിയ നല്‍കാം. ഇങ്ങനെ 6 തവണകളായി വളം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വേനല്‍ കാലത്ത് നനച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്. വാഴയുടെ ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കളകള്‍ യഥാസമയം നീക്കം ചെയ്യണം. ചുവട്ടില്‍ നിന്നും മുളയ്ക്കുന്ന കന്നുകള്‍ നശിപ്പിക്കണം. ഇടവിളയായി ചേന, ചേമ്പ് എന്നീ വിളകള്‍ നടാം.

വാഴയിലെ രോഗകീടനിയന്ത്രണ മാര്‍ഗങ്ങള്‍
കൃത്യമായ നിരീക്ഷണമുണ്ടെങ്കില്‍ ജൈവനിയന്ത്രണ മാര്‍ഗ്ഗത്തില്‍ തന്നെ ഒട്ടുമിക്ക രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കാനാകും. ഒപ്പം കൃഷിയിടം വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.

കീടങ്ങള്‍
തടതുരപ്പന്‍ പുഴു
വാഴ കൃഷിയില്‍ ഏറ്റവും വലിയ ഭീഷണി തടതുരപ്പന്‍ പുഴുവാണ്. പിണ്ടിപ്പുഴുവെന്നും വിളിക്കാറുണ്ട്. ഈ വണ്ടുകള്‍ വാഴത്തടയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കി ഉള്ളിലേക്ക് മുട്ടകള്‍ നിക്ഷേപിക്കും. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ ഉള്‍ഭാഗം കാര്‍ന്നുതിന്നുന്നു. നട്ട് 5 മുതല്‍ 6 മാസം കഴിയുമ്പോള്‍ തടയില്‍ ചുവപ്പും കറുപ്പും കുത്തുകള്‍ കാണാം. ഈ കുത്തുകളില്‍ നിന്നും ഒരു ദ്രാവകം ഒഴുകുന്നതും കാണാം. ഇതാണ് ആക്രമണത്തിന്റെ ആദ്യഘട്ടം. ക്രമേണ വാഴ ഒടിഞ്ഞുപോകാന്‍ ഇത് കാരണമാകും.
കീടബാധയുള്ള പിണ്ടികള്‍ വെട്ടിമാറ്റി നശിപ്പിക്കണം. ഒടിഞ്ഞു തൂങ്ങുന്ന ഇലകള്‍ കൃത്യമായി മുറിച്ചു മാറ്റണം. വാഴത്തടക്കെണികള്‍ ഒരുക്കി വണ്ടുകളെ ആകര്‍ഷിച്ച് നശിപ്പിക്കാം. മിത്ര കുമിള്‍ ആയ ബ്യുവേറിയ ബാസിയാന, 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വാഴ കവിളുകളിലും തടയിലും തളിക്കാം.പിണ്ടിപ്പുഴുവിനെതിരെ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ജൈവകീടനാശിനികളാണ് മേന്മയും നന്മയും . അഞ്ചും ആറും മാസങ്ങളില്‍ നന്മ എന്ന ജൈവകീടനാശിനി 50ml ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുന്നത് പിണ്ടിപ്പുഴു വരാതിരിക്കാന്‍ സഹായിക്കുന്നു. കീടം ആക്രമിച്ച ഭാഗത്തിന് 5 സെന്റീമീറ്റര്‍ താഴെയായി മേന്മ ഇഞ്ചക്ഷന്‍ എടുക്കുന്നത് ആക്രമണമുള്ള തോട്ടങ്ങളില്‍ പിണ്ടി പുഴുവിനെ നശിപ്പിക്കാന്‍ സഹായിക്കും.

banana tree weeds

മാണവണ്ട്
വാഴയുടെ മാണത്തിലും തടയുടെ ചുവട്ടിലും മുട്ടയിടുന്ന വണ്ടുകളാണ് മാണവണ്ടുകള്‍. ഇവ മാണം തുരന്ന് തിന്നു നശിപ്പിക്കും. ഇത് വാഴയുടെ മുഴുവന്‍ ആരോഗ്യത്തെ ബാധിക്കും.
ഇവയെ നിയന്ത്രിക്കുന്നതിനായി വണ്ടുകള്‍ ബാധിക്കാത്ത തോട്ടങ്ങളില്‍ നിന്ന് കന്ന് ശേഖരിക്കാം. ഒരു കിലോഗ്രാം ഭാരവും 30 മുതല്‍ 40 സെന്റീമീറ്റര്‍ ചുറ്റളവുമുള്ള കന്നുകള്‍ തിരഞ്ഞെടുക്കാം. കന്നുകള്‍ ചെത്തി വൃത്തിയാക്കിയശേഷം സ്യൂഡോമോണാസ്, 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനിയില്‍ മുക്കി വച്ചതിനു ശേഷം നടാം.

mana vandu

വാഴപേന്‍
കുറുനാമ്പ്, കൊക്കാന്‍ എന്നീ രോഗങ്ങള്‍ പരത്തുന്നത് വാഴപേന്‍ അഥവാ കറുത്ത മുഞ്ഞയാണ്. ഇവയെ നിയന്ത്രിക്കുന്നതിനായി മിത്രകുമിളായ ലക്കാനിസിലിയം ലക്കാനി ലായനി തയ്യാറാക്കി തളിക്കുന്നതും വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിക്കുന്നതും ഏറെ ഗുണം ചെയ്യും.

vazha penu

ഇലതീനിപുഴുക്കള്‍
പട്ടാളപ്പുഴു, കമ്പിളിപ്പുഴു, ഒച്ചുപുഴു, ഇലചുരുട്ടിപ്പുഴു എന്നിവയാണ് പ്രധാന ഇലതീനി പുഴുക്കള്‍. ഇവയെ നിയന്ത്രിക്കുന്നതിനായി ബ്യുവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലയുടെ മുകള്‍ഭാഗവും അടിഭാഗവും നനയുന്ന രീതിയില്‍ തളിക്കുക.

മണ്ഡരികള്‍
ചിലന്തികളെ പോലെയുള്ള മണ്ഡരികളെ തുരത്തുന്നതിനായി അവ ആക്രമിച്ച ഇലകളുടെ അടിവശത്ത് കഞ്ഞിവെള്ളം നേര്‍പ്പിച്ച് തളിക്കുകയോ സോപ്പ് ലായനി തളിക്കുകയോ വെള്ളം ശക്തിയായി ചീറ്റുകയോ ചെയ്യാം.
ഇലകളില്‍ കാണുന്ന പല ചെറിയ പുഴുക്കളെയും നശിപ്പിക്കാന്‍ 10 മില്ലി ലിറ്റര്‍ നന്മ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യാം.

നിമാവിരകള്‍
വേരുകളെ ആക്രമിച്ച് മുഴകള്‍ ഉണ്ടാക്കുന്ന നിമാവിരകളെ അകറ്റാനായി പാടുകളും വ്രണങ്ങളും ഇല്ലാത്ത കന്നുകള്‍ തിരഞ്ഞെടുക്കണം. ചെത്തി വൃത്തിയാക്കിയ കന്നുകള്‍ തണലത്തു വച്ച് ഉണക്കിയശേഷം 50 ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ 20 മിനിറ്റ് മുക്കി വെച്ച് നടുന്നത് ഇവയുടെ ആക്രമണം തടയും. കമ്മ്യൂണിസ്റ്റ് പച്ച, ശീമക്കൊന്ന എന്നീ ഇലകള്‍ ചുവട്ടില്‍ ഇടുന്നതും നല്ലതാണ്. വാഴകള്‍ക്കിടയില്‍ ചെണ്ടുമല്ലി നടന്നതും ഏറെ ഗുണം ചെയ്യും. ഇവയുടെ ആക്രമണം തടയുന്നതിനായി വാഴ നടുന്ന സമയത്ത് ഒരു കുഴിയില്‍ ഒരു കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുന്നതും നല്ലതാണ്.
കുമിള്‍ രോഗങ്ങള്‍
വാഴയിലയില്‍ പലതരത്തിലുള്ള കുമിള്‍ രോഗങ്ങള്‍ കാണാം. ആദ്യം ഇല മഞ്ഞളിക്കുകയും പിന്നീട് അത് ഇല കരിയുന്നതിന് കാരണമാവുകയും ചെയ്യും. ബി ആര്‍ എസ് 1, ബി ആര്‍ എസ് 2എന്നീ ഇനങ്ങള്‍ ഇലപ്പുള്ളി രോഗങ്ങളെ ചെറുക്കാന്‍ കഴിയുന്നവയാണ്. ആരംഭത്തില്‍തന്നെ രോഗം ബാധിച്ച ഇലകള്‍ തീയിട്ട് നശിപ്പിക്കണം. രോഗം രൂക്ഷമായാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം ഇലകളുടെ ഇരുവശത്തും വീഴുന്ന രീതിയില്‍ തളിക്കാം. സ്യൂഡോമോണോസ് 20 ഗ്രാം, ബേക്കിംഗ് സോഡ 2.5 ഗ്രാം, സസ്യ എണ്ണ 2.5 മില്ലി എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്. ഗോമൂത്രം പത്തിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കുകയും ചെയ്യാം.
പനാമ വാട്ടം തടയാനായി വിള പരിക്രമണം നടപ്പാക്കണം. ട്രൈക്കോഡര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം കന്നുകള്‍ നടുമ്പോള്‍ ചേര്‍ക്കുന്നതും ഉത്തമമാണ്. പഴങ്ങള്‍ അഴുകുന്നത് തടയാന്‍ രോഗം ബാധിച്ച കായ്കള്‍ നീക്കം ചെയ്ത്, ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കണം.

vazha kumil rogangal
ബാക്റ്റീരിയല്‍ രോഗങ്ങള്‍
മാണം അഴുകല്‍ തടയാനായി രോഗം ബാധിച്ച ചെടികള്‍ കടയോടെ പുഴുതു നശിപ്പിക്കണം. അവ നിന്ന സ്ഥലത്തും ചുറ്റുമുള്ള വാഴകളിലും കുമ്മായം വിതറണം. കുമ്മായം വിതറി ഒരാഴ്ച കഴിഞ്ഞ് കോപ്പര്‍ ഓക്‌സിക്ലോറൈഡ്, മൂന്ന് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് മണ്ണ് കുതിര്‍ക്കണം. തോട്ടത്തില്‍ ഉള്ള ഇടച്ചാലുകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറാം.

Share695TweetSendShare
Previous Post

സങ്കര നേപ്പിയര്‍ കൃഷി

Next Post

ആഗോളതാപന കാലത്ത് വെച്ചൂര്‍ പശുവിന്റെ പ്രാധാന്യം

Related Posts

avacado
അറിവുകൾ

ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ട പഴം! വിപണിയിലെ താരമായി മാറുകയാണ് അവക്കാഡോ

butterfly pea
അറിവുകൾ

വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം

അറിവുകൾ

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

Next Post
vechur cow

ആഗോളതാപന കാലത്ത് വെച്ചൂര്‍ പശുവിന്റെ പ്രാധാന്യം

Discussion about this post

crop insurance

വിള ഇൻഷുറൻസ് – 16.50 ലക്ഷം കർഷകർ പുറത്ത്

avacado

ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ട പഴം! വിപണിയിലെ താരമായി മാറുകയാണ് അവക്കാഡോ

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

rubber

റബർ ആവർത്തന കൃഷിക്ക് സബ്സിഡി; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

സംസ്ഥാനത്ത് വൈദ്യുത ഉൽപാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ സാധ്യത

butterfly pea

വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം

vegetables

ഓണസമൃദ്ധമാക്കാൻ കൃഷിവകുപ്പിന്റെ 2000 ഓണച്ചന്തകൾ

Supplyco

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി സപ്ലൈകോ

univeristy

കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies