ഫോസിലുകൾ എന്താണെന്ന് നമുക്കറിയാം. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന ജീവികളുടെ അവശിഷ്ടങ്ങളാണവ. അതുപോലെതന്നെ ജീവനുള്ള ഫോസിലുകളും ഉണ്ട്. പുരാതനകാലത്ത് ജീവിച്ചിരുന്നതും ഇന്നും കാണപ്പെടുന്നതുമായ, കാര്യമായ പരിണാമങ്ങൾക്ക് വിധേയമാകാത്ത ജീവികളെയാണ് ജീവനുള്ള ഫോസിലുകൾ എന്ന് പറയുന്നത്.
ചില സസ്യ ഫോസിലുകളെ പരിചയപ്പെടാം…
ജിങ്കോ മരം
വലിയ രീതിയിൽ വംശനാശഭീഷണി നേരിടുന്ന സസ്യമാണിത്. ദിനോസറുകളുടെ ഭക്ഷണമായിരുന്നു ഇവയെന്ന് പറയപ്പെടുന്നു. ഇവയുടെ കുടുംബത്തിലെ എല്ലാ ചെടികളും നശിച്ചു പോയെങ്കിലും ഇവ മാത്രമാണ് ഇന്ന് കാണുന്നത്.
വിസ്ക് ഫെൺ
ഇലകളും വേരുകളും ഇല്ലാത്ത ചെടികളാണ് ഇവ. സൈലോട്ടെസിയെ സസ്യ കുടുംബത്തിലെ അംഗമാണ്.
കുതിരവാലൻ [ഹോഴ്സ്ടെയിൽസ് ]
ഇക്യുസെറ്റേസിയെ സസ്യകുടുംബത്തിലെ അംഗമായ ഇവക്ക് ഒത്തിരി ഔഷധഗുണങ്ങളും ഉണ്ട്. ചർമത്തിന്റെയും മുടിയുടെയും ആരോഗ്യം നിലനിർത്തുന്നതിന് ഇവ ഉപയോഗിക്കുന്നു.
വമ്പൻ സെക്കോയ [ മെറ്റാസെക്കോയ]
അതിവേഗത്തിൽ വളരാൻ കഴിവുള്ളവയാണ് ഇവ. പൂന്തോട്ടങ്ങളിൽ അലങ്കാരത്തിനായി ഇവയെ വളർത്താറുണ്ട്.
Discussion about this post