കേരള കാർഷിക സർവ്വകലാശാല ഇ – പഠനകേന്ദ്രം ‘രോഗ നിയന്ത്രണം ജൈവ ജീവാണു മാർഗ്ഗത്തിലൂടെ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി ഒക്ടോബർ 12 മുതൽ ആരംഭിക്കുന്നു. കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ ക്ലാസ്സുകൾ കൈകാര്യം ചെയ്യും. പരിശീലന പരിപാടിയിൽ അംഗമാകുന്നതിന് ഒക്ടോബർ 11 നകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. 24 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ 10 സെഷനുകൾ ആണുള്ളത്. കേരള കാർഷിക സർവകലാശാല MOOC പ്ലാറ്റ്ഫോമിലൂടെ ഒരു ദിവസത്തിന്റെ ഏതുസമയത്തും അര മുതൽ ഒരു മണിക്കൂർ ഉപയോഗപ്പെടുത്തി പരിശീലനം പൂർത്തിയാക്കാവുന്നതാണ്. www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ പരിശീലന കോഴ്സിൽ പേര് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ലിങ്കിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്തവർക്ക് ഈ മാസം 12 മുതൽ പ്രവേശനം എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാവുന്നതാണ്.
Discussion about this post