കൊച്ചി: പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്ത. പൈനാപ്പിള്‍ പഴത്തിന്റെ വിലയില്‍ 8 രൂപയുടെ വര്‍ധനവ്. മൂന്ന് ദിവസത്തിനിടെയാണ് വില വര്‍ധനവ് ഉണ്ടായത്.
ഗ്രോവേഴ്സ് അസോസിയേഷന്റെ വില പ്രകാരം ജൂണ്‍ രണ്ടിന് 28 രൂപയായിരുന്ന െൈപനാപ്പിള് പഴത്തിന്റെ വില ബുധനാഴ്ച രണ്ട് രൂപ കൂടി30 രൂപയും തുടര്‍ന്ന് ആറ് രൂപ വര്‍ധിച്ച് 36 രൂപയിലുമെത്തി. മഴ ശക്തി പ്രാപിക്കാത്തതാണ് വിലയില്‍ നേരിയ വര്‍ധനയ്ക്ക് കാരണം.
മേയ് മാസം വേനല്‍മഴ ശക്തി പ്രാപിച്ചപ്പോള്‍ 39 രൂപയുടെ ഇടിവ് നേരിട്ട ശേഷമാണ് ഇപ്പോഴുള്ള തിരിച്ചുകയറ്റം. പൈനാപ്പിള്‍ പഴത്തിന് കേരളത്തില്‍ വില ഇടിയുകയും പച്ചയ്ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പ്രിയമേറുകയും ചെയ്തിരുന്നു. പൈനാപ്പിള്‍ പച്ചയ്ക്ക് പച്ചയ്ക്ക് 46 രൂപയും സ്പെഷ്യല്‍ പച്ചയ്ക്ക് 48 രൂപയുമാണ് നിലവിലെ നിരക്ക്.
Discussion about this post