വിപണിയിൽ വലിയ വിലയ്ക്ക് പൈനാപ്പിൾ വിൽക്കുമ്പോഴും കർഷകർക്കു ലഭിക്കുന്നത് എട്ടും പത്തും രൂപയായിരിക്കും.വാഴക്കുളത്തെ കർഷകരിൽ ചിലർ പൈനാപ്പിൾ വിലയെക്കാൾ കൂടുതൽ തുകയ്ക്ക് ഇല വിൽക്കുന്നു. പൈനാപ്പിൾ ഇലയുടെ വിലയ്ക്ക് ഇപ്പോൾ ലഭിക്കുന്ന വില കിലോഗ്രാമിന് 15 രൂപയാണ്..
കന്നുകാലിക്ക് ആഹാരമായും ബാക്കി കത്തിച്ചും കുഴിച്ചിട്ടും ഒഴിവാക്കിയിരുന്ന പൈനാപ്പിൾ ഇലകളിൽ നിന്ന് നാരുകൾ വേർതിരിച്ചെടുക്കാമെന്നും ഇതുപയോഗിച്ച് വസ്ത്രങ്ങൾ നെയ്യാമെന്നുമുള്ള കണ്ടുപിടിത്തമാണ് പൈനാപ്പിളിനെക്കാൾ വിലയിൽ പൈനാപ്പിൾ ഇലകൾ വാങ്ങാൻ കോയമ്പത്തൂരിൽ നിന്നുള്ള വ്യാപാരികളെ പ്രേരിപ്പിച്ചതെന്നാണ് കർഷകർ കരുതുന്നത്.
നാരുകളുടെ ഗുണമേന്മയിൽ പുതിയ ഗവേഷണം നടത്തുന്ന ഫാഷൻ ലോകത്തിന് വിസ്‌മയമായിരുന്നു പൈനാപ്പിൾ ഫാബ്രിക്. വിപുലമായ തോതിൽ പൈനാപ്പിൾ ഫാബ്രിക് വിപണിയിലെത്തിയാൽ പൈനാപ്പിൾ കർഷകർക്കായിരിക്കും ഏറെ ഗുണം ചെയുക .
ഫിലിപ്പീൻസിൽ കൈതച്ചക്ക കൃഷിചെയ്യുന്നത് അതിന്റെ ഇലയിൽനിന്നു നാര് എടുക്കുന്നതിനാണ്. അതുപയോഗിച്ച് മങ്ങിയ വെള്ളനിറമുള്ള സുതാര്യവും വളരെ കനം കുറഞ്ഞതുമായ തുണിത്തരങ്ങളുണ്ടാക്കുന്നു.തൂവാലകൾ, ബെൽറ്റുകൾ, വസ്‌ത്രങ്ങൾ എന്നിവയെല്ലാം ഉണ്ടാക്കാൻ അതുപയോഗിക്കുന്നു. ഏറെ നാരുകൾ ലഭിക്കുന്നുവെന്നതാണ് വാഴക്കുളം പൈനാപ്പിൾ. ഇലയുടെ പ്രസക്തി എന്തെന്ന് വരും ദിവസങ്ങളിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
Discussion about this post