പാലക്കാട് ജില്ലയിലെ വട്ടേനാട് വലിയവളപ്പിൽ മൊയ്തീനാണ്,വൈവിധ്യ പ്രാവിനങ്ങളോടെ, വിസ്മയിപ്പിച്ചുകൊണ്ട്. ലാഭകരമായ രീതിയിൽ പ്രാവ് വളർത്തലിൽ മാതൃകാപരമായ് മുന്നേറുന്നത്..
“ആനന്ദത്തോടൊപ്പം ആദായവും” പകരുന്നതാണ് പ്രാവ് വളർത്തൽ എന്നാണ് മൊയ്തീൻ പറഞ്ഞു വെക്കുന്നത്.
മുഖി, പൗട്ടർ, അമേരിക്കൻ ബ്യൂട്ടി, ഓസ്ട്രേലിയൻ ഡ്വാർഫ്, ഹിപ്പി, സിറാസ്, അമേരിക്കൻ ഹെൽമെറ്റ് തുടങ്ങി നാല്പതിലേറെ വ്യത്യസ്ത ഇനങ്ങളായ് നിറഞ്ഞ് മൊയ്തീന്റെ പ്രാവ് ശേഖരം വിപുലമാണ്….
കേരളത്തിലെ പ്രാവ് വളർത്തുന്നവരുടെ കൂട്ടായ്മകളിലും, ചർച്ചകളിലുമൊക്കെ സജീവമായ് നിലകൊള്ളുന്ന മൊയ്തിൻ, അവരുടെ വാട്സപ്പ് കൂട്ടായ്മകളിലുടെയാണ് ഇഷ്ടപ്പെട്ട പ്രാവിനങ്ങളെ പറഞ്ഞ വില നല്കി സ്വന്തമാക്കുന്നത്. ചെറിയ തുകയിൽ തന്നെ ഓർഡർ ചെയ്യുന്ന പ്രാവുകൾ കുട്ടായ്മ വഴി വിട്ടിൽ എത്തിച്ചു തരികയും ചെയ്യുന്നത് ശ്രദ്ധേയമാണ്.
പുതിയതായ് എത്തുന്ന പ്രാവുകളെ ഉടൻ തന്നെ മറ്റ് പ്രാവുകളുടെ കൂട്ടത്തിലേക്ക് വിടില്ല. പ്രാവുകളിൽ നിന്നകന്ന് ഒരാഴ്ചയോളം പ്രത്യേകമായുള്ള കൂട്ടിൽ ഇടുന്നു. രോഗങ്ങളില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ്. പ്രധാന കൂട്ടിലേക്ക് മാറ്റപ്പെടുന്നത്.
കുട്ടിക്കാലം മുതൽ തന്നെ മൊയ്തീന് പ്രാവുകളോട് ഒരു പ്രത്യേക അടുപ്പമുണ്ട്.
വീടിന്റെ ടെറസിന് മുകളിൽ വിശാലമായ കൂടുകളാണ് തന്റെ അരുമ പക്ഷികൾക്ക് മൊയ്തീൻ രാജകീയമായ് തന്നെ ഒരുക്കിയിരിക്കുന്നത്. ഓരോ ഇനത്തിനും പ്രത്യേകം പ്രത്യേകം കൂടുകളാണ് തയ്യാറാക്കിയിരിക്കുന്നത്. പല ഇനങ്ങളേയും ഒന്നിച്ചു വളർത്തുന്നത് പ്രാവ് വളർത്തലിൽ ഗുണകരമായ പ്രവണതയല്ലന്നാണ് മൊയ്തീന്റെ പക്ഷം.
മനസ്സിന് വളരെയേറെ ആനന്ദം പകരുകയും, അതോടൊപ്പം തന്നെ മികച്ച വരുമാനവും പ്രദാനം ചെയ്യുന്ന പ്രാവ് വളർത്തലിൽ നിന്ന് അന്ധവിശ്വാസം മൂലം ചെറിയൊരു വിഭാഗം പിൻതിരിയുന്ന പ്രവണതയും സമൂഹത്തിലുണ്ട്.
“പ്രാവ് കുറുകിയാൽ പണം നില്ക്കില്ലെന്ന അന്ധവിശ്വാസത്തെ ”
മൊയ്തീൻ പുച്ഛത്തോടെ തന്നെ തള്ളികളയുകയാണ്….
ഇന്ന് വളരെയധികം പേരാണ് പ്രാവ് വളർത്തലിലൂടെ മികച്ച വരുമാനം നേടികൊണ്ടിരിക്കുന്നത്. മികച്ച മുന്നേറ്റം നേടാവുന്ന പ്രാവ് വളർത്തലിനെ ഇനിയും നാം ഗൗരവത്തിലെടുത്തിട്ടില്ല എന്നതാണ് വാസ്തവം.
വൻവിലയുള്ള പ്രാവുകൾ വിപണിയിലുണ്ടെങ്കിലും, വലിയ വിലക്കൂടുതലില്ലാത്തതും, വളരെ പെട്ടെന്ന് വിറ്റഴിക്കുവാൻ കഴിയുന്നതും, താല്പര്യമുള്ളവർക്ക് പോക്കറ്റിനിണങ്ങും വിധം വാങ്ങാൻ കഴിയുന്നതുമായ ഇനങ്ങളുമാണ് , തുടക്കക്കാർക്കും,പ്രാവ് വളർത്തലിലും കൂടുതൽ നല്ലത്… ഇപ്പോഴത്തെ സ്ഥിതി വിശേഷത്തിൽ “മുഖി ” പ്രാവിനത്തെ വളർത്തുന്നതാണ് കൂടുതൽ ഉചിതമെന്നാണ് മൊയ്തീന്റെ പക്ഷം.
ജോഡിക്ക് എട്ടായിരം രൂപ വരെയുള്ള പ്രാവുകളെയാണ് മൊയ്തീൻ കൂടുതലായും വളർത്താൻ തിരഞ്ഞെടുക്കുന്നത്.
നിരന്തരമുള്ള നിരീക്ഷണം പ്രാവ് വളർത്തലിൽ നിർണ്ണായകമാണ്. പ്രാവുകൾക്ക് രോഗലക്ഷണങ്ങൾ വളരെ വേഗം തിരിച്ചറിയപ്പെടേണ്ടതിനും സമയബന്ധിതമായ് പ്രതിരോധ നടപടികൾ സ്വികരിക്കേണ്ടതിനും നിരീക്ഷണം അനിവാര്യമാണ്.കൂട്ടമായ് വളർത്തുന്ന പ്രാവുകളാണങ്കിൽ പ്രതിരോധം സ്വികരിച്ചില്ലെങ്കിൽ രോഗങ്ങൾ വളരെ വേഗം പടരപ്പെടുവാനുള്ള സാധ്യതകളും, അതുവഴിയുള്ള നഷ്ടസാധ്യതകളും കൂടുതലാണ്…
എന്തായാലും പ്രാവ് വളർത്തൽ സംബന്ധിച്ചും,ഇഷ്ടപ്പെട്ട ഫേൻസി പ്രാവുകളെ തേടുന്നവർക്കും, തീർച്ചയായും മൊയ്തീനെ സമീപിക്കാവുന്നതാണ്.
നാട്ടിൽ ഡ്രൈവറായ് ജോലി ചെയ്യുന്ന അൻപത്തിയാറുകാരനായ മൊയ്തിൻ മുപ്പത് വർഷക്കാലം പ്രവാസിയായിരുന്നു.
പ്രാവ് വളർത്തലിൽ കുടുംബത്തിന്റെ മികച്ച പിന്തുണയുമുണ്ട്. സുബൈദയാണ് ഭാര്യ.
മക്കൾ: ഷഹാബ്ബ്, ഷാനിബ്, ഷിഫ ഫാത്തിമ്മ.
റിപ്പോർട്ട്
ഗിരീഷ് അയിലക്കാട്
അഗ്രിക്കൾച്ചർ അസിസ്റ്റൻറ്
കൃഷിഭവൻ
ആനക്കര
………………………………..
മൊയ്തീൻ ഫോൺ: 9048516725
Discussion about this post