ഏറെ ഔഷധഗുണമുള്ള സസ്യമാണ് കര്‍പ്പൂര തുളസി. ദഹനം, പനി, ജലദോഷം, ടൈപ്പ് 2 ഡയബറ്റിസ്, രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് കര്‍പ്പൂര തുളസി ഉത്തമ ഔഷധമാണ്. അതുകൊണ്ട് തന്നെ അടുക്കളത്തോട്ടത്തില്‍ കര്‍പ്പൂരതുളസിയും ഒരു ഭാഗമാക്കാം.
1750ല്‍ ലണ്ടനിലാണ് ആദ്യമായി കര്‍പ്പൂരതുളസി കൃഷി ചെയ്തത്. വാട്ടര്‍മിന്റിന്റെയും പുതിനയുടെയും സങ്കരയിനമായി പരീക്ഷണാര്‍ഥമാണ് കര്‍പ്പൂരതുളസി അന്ന് കൃഷി ചെയ്തത്. ഇന്ന് ലോകത്തെവിടെയും കര്‍പ്പൂരതുളസിയുടെ കൃഷിയുണ്ട്. അതിന് കാരണം അതിന്റെ ഔഷധഗുണം കൊണ്ട് കൂടിയാണ്.
നട്ടുപിടിപ്പിച്ച് നനച്ചു കൊടുത്താല്‍ മാത്രം പോരാ, കുറച്ച് കൂടി ശ്രദ്ധ കര്‍പ്പൂരതുളസിയ്ക്ക് നല്‍കേണ്ടതുണ്ട്. ഒന്നാമതായി, ഈ ചെടിക്ക് ധാരാളം വെള്ളം ആവശ്യമുണ്ട്. അരുവികള്‍ക്കും കുളങ്ങള്‍ക്കുമരികിലെ മണ്ണില്‍ ഇവ തഴച്ചുവളരാറുണ്ട്. വരണ്ട കാലാവസ്ഥ ഇവയ്ക്ക് തീരെ അനുയോജ്യമല്ല. അതേസമയം ആവശ്യത്തിന് സൂര്യപ്രകാശവും ലഭിക്കണം.
വളരെ വേഗത്തില്‍ തന്നെ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചട്ടികളിലും വലിയ കണ്ടെയ്‌നറുകളിലും നടുന്നതാണ് ഉത്തമം.അതല്ല മണ്ണില്‍ നേരിട്ട് നടുകയാണെങ്കില്‍ വേര് പടര്‍ന്നു പോകാതിരിക്കാന്‍ വശങ്ങള്‍ പ്ലാസ്റ്റിക്കോ മറ്റോ ഉപയോഗിച്ച് വേലികെട്ടികൊടുക്കണം. നാലോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ സ്ഥലം മാറ്റി കൃഷി ചെയ്യാന്‍ ശ്രമിക്കണം. ഒരേ സ്ഥലത്ത് ദീര്‍ഘനാള്‍ കൃഷി ചെയ്യുന്നത് വളര്‍ച്ച ദുര്‍ബലമാക്കും.
Discussion about this post