കുരുമുളക് കൃഷിയില്‍ ഏറെ നഷ്ടമുണ്ടാക്കുന്ന കുമിള്‍ രോഗമാണ് ദ്രുതവാട്ടം.മഴക്കാലത്ത് പ്രധാനമായും വലിയ തോതില്‍ ഈ രോഗം കുരുമുളകിനെ ബാധിക്കാറുണ്ട്. ഇലകളില്‍ കറുത്ത നിറത്തിലുള്ള വളയങ്ങള്‍ രൂപപ്പെടും. തണ്ടുകളും കറുപ്പ് നിറത്തോടെ കരിയുന്നു. വേരുകള്‍ അഴുകുന്നതും കാണാം.
ധ്രുദവാട്ടം തടയുന്നതിനായി മഴക്കാലത്തിനു തൊട്ടുമുന്‍പ് ട്രൈക്കോഡര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം 100 മുതല്‍ 200 ഗ്രാം വരെ ഒരു കോടിക്ക് എന്നതോതില്‍ ചുവട്ടില്‍ ചേര്‍ത്തുകൊടുക്കാം.
രോഗം മൂര്‍ച്ഛിക്കുകയാണെങ്കില്‍ അസുഖം വന്ന ഭാഗം വെട്ടിമാറ്റിയ ശേഷം ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം ഇലകളില്‍ തളിക്കുകയും കൊടികളുടെ ചുവട്ടില്‍ ഒഴിക്കുകയും ചെയ്യാം.
അതുമല്ലെങ്കില്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് എന്ന കുമിള്‍നാശിനി 2 മുതല്‍ 4 ഗ്രാം വരെ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളിലും ചുവട്ടിലും തളിച്ചു കൊടുക്കാം.
Discussion about this post