ഓവല്‍ രൂപത്തില്‍ പച്ചനിറത്തിലുള്ള ഇലകളോട് കൂടിയ മനോഹരമായ ഇന്‍ഡോര്‍ ചെടിയാണ് പെപ്പറോമി. ഹാംഗിങ് പ്ലാന്റായിട്ടാണ് ഇത് പൊതുവെ ഉപയോഗിക്കുന്നത്.
ആരോഗ്യമുള്ള ചെടിയില്‍ നിന്ന് നാല് മുതല്‍ 6 ഇഞ്ച് നീളത്തിലുള്ള തണ്ട് കട്ട് ചെയ്‌തെടുത്ത് നട്ടു പിടിപ്പിക്കാം. റൂട്ടിംഗ് ഹോര്‍മോണില്‍ മുക്കി മണ്ണില്‍ നട്ടുപിടിപ്പിക്കാം. 5 മുതല്‍8 ആഴ്ചക്കുള്ളില്‍ നല്ല പോലെ വളരാന്‍ തുടങ്ങും. ഇലകള്‍ കട്ട് ചെയ്‌തെടുത്തും നട്ടുപിടിപ്പിക്കാവുന്നതാണ്. നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്ത് വേണം വെക്കാന്‍.
ഒരു കോംപാക്ട് പ്ലാന്റായതിനാല്‍, വലിയ ചട്ടികള്‍ ചെടി നടാന്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാം. 6-8 ഇഞ്ച് ചെടി നട്ടുപിടിപ്പിക്കുമ്പോള്‍ നല്ലത്. ഡ്രെയിനേജ് ദ്വാരമുണ്ടെന്ന് ഉറപ്പാക്കണം. ഉച്ച സമയത്തുള്ള കാഠിന്യമേറിയ സൂര്യപ്രകാശം ചെടിയ്ക്ക് ലഭിക്കാതെ നോക്കം. ഇത് ചെടിയ്ക്ക് നല്ലതല്ല. കിഴക്ക് അഭിമുഖമായുള്ള ജനാലയ്ക്കരികിലും മറ്റും ചട്ടി സ്ഥാപിക്കുന്നതാണ് നല്ലത്. അവിടെ ചെടിക്ക് 3-4 മണിക്കൂര്‍ നേരം ആവശ്യത്തിനുള്ള സൂര്യപ്രകാശം ലഭിക്കുകയും ചെയ്യും.
ചെടിക്കായി സാധാരണ തോട്ടം മണ്ണ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. പീറ്റ് മോസ്, പെര്‍ലൈറ്റ്, മണല്‍ എന്നിവയാണ് ചെടി നടാന്‍ ഉത്തമം.
മണ്ണ് പാതി ഉണങ്ങുന്ന സമയത്താണ് നന നല്‍കേണ്ടത്. വിരല്‍ ഉപയോഗിച്ച് 2-4 ഇഞ്ച് മണ്ണിലേക്ക് താഴ്ത്തിനോക്കുക. വരണ്ടിരിക്കുകയാണെങ്കില്‍ വെള്ളം നല്‍കാം. പാത്രത്തിന്റെ ഡ്രെയിനേജ് ദ്വാരത്തില്‍ നിന്ന് ഒഴുകുന്നതുവരെ നനയ്ക്കുക. 50-60 ശതമാനം ഈര്‍പ്പത്തില്‍ ചെടി നന്നായി വളരും. അമിതമായി വളം നല്‍കരുത്. അമിതമായാല്‍ വളര്‍ച്ചയെ ബാധിക്കും. രണ്ടോ മൂന്നോ വര്‍ഷത്തിനുശേഷം ചെടി മാറ്റിനടാവുന്നതാണ്. വൈറ്റ് ഫ്‌ളൈ, മീലിബഗ് പോലുള്ളവയുടെ ശല്യം ഒഴിവാക്കാന്‍ കീടനാശിനി ഉപയോഗിക്കാം. ചെടി വായുസഞ്ചാരം ലഭിക്കുന്നിടത്ത് വെക്കുന്നതിലൂടെയും രോഗങ്ങളെയും കീടങ്ങളെയും ഒരു പരിധി വരെ ചെറുക്കാം.
Discussion about this post