അലങ്കാര പുല്ലുകള്‍ക്ക് വളരെയേറെ ഡിമാന്റുള്ള കാലമാണിത്. ഗാര്‍ഡനുകള്‍ക്ക് മോടി കൂട്ടാന്‍ മിക്കവരും വിവിധ ഇനം അലങ്കാര പുല്ലുകള്‍ ഉപയോഗിക്കാറുണ്ട്. അങ്ങനെ ഉപയോഗിക്കുന്ന ഒരിനം അലങ്കാര പുല്ലാണ് പേള്‍ ഗ്രാസ്. കണ്ടാല്‍ ബഫല്ലോ ഗ്രാസെന്ന് തോന്നുമെങ്കിലും ഇത് വ്യത്യാസമുണ്ട്.
നിലം പറ്റി വളരുന്നതുകൊണ്ട് ഇടയ്ക്കിടെ വെട്ടിക്കൊടുക്കേണ്ട ആവശ്യമില്ലെന്നതാണ് ഒരു പ്രത്യേകത. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നിടത്തും തണലത്തും ഒരു പോലെ വളരും. ചിതല്‍ ശല്യം ഉണ്ടാകുകയില്ല.
മൂന്ന് മാസത്തിലൊരിക്കലോ മറ്റോ വെട്ടി കനം കുറച്ച് നിര്‍ത്തിയാല്‍ മതി. കടുംപച്ച നിറത്തില്‍ നീളം കുറഞ്ഞതും വീതിയുള്ളതുമായ പുല്ലാണ് പേള്‍ ഗ്രാസ്. വളര്‍ച്ചയായ പുല്ലാണ് പേള്‍ ഗ്രാസിന്റെ നടീല്‍ വസ്തു. പോട്രേയില്‍ നട്ടുവളര്‍ത്തിയതും മണ്ണോട് കൂടി ചെത്തിയെടുത്തതുമായ നടീല്‍വസ്തു ലഭ്യമാണ്.
ബഫല്ലോ ഗ്രാസ് നടുന്നതിന് സമാനമായി തന്നെയാണ് പേള്‍ ഗ്രാസും നടേണ്ടത്. നിലമൊരുക്കി കട്ടയും കളയും നീക്കി വൃത്തിയാക്കണം. വെള്ളം കെട്ടിനില്‍ക്കാത്ത വിധത്തില്‍ ചെരിവ് നല്‍കിയാവണം നിലമൊരുക്കേണ്ടത്.
വേനല്‍ക്കാലത്ത് മൂന്ന് നേരം നന വേണം. നന കൂടിയാലോ മഴയുള്ളപ്പോഴോ വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.
Discussion about this post