ജനിതക ശാസ്ത്രത്തിന്റെ ഉത്ഭവത്തിൽ മൂലക്കല്ലായിട്ടുള്ള ചെടിയാണ് പട്ടാണിപയർ. പട്ടാണിക്കടല എന്നും നമ്മൾ വിളിക്കും. ആളെ കണ്ടാൽ പറയില്ല ജനിതക ശാസ്ത്രത്തിലെ വിഐപികളിൽ ഒരാളാണെന്ന്.ആ കഥയിലേക്ക് വരാം…
ജനിതക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഒരു വൈദികനുണ്ട്. ഗ്രിഗർ മെൻഡൽ എന്നാണ് അദ്ദേഹത്തിന്റെ പേര്. പത്തൊമ്പതാം നൂറ്റാണ്ടിൽ പട്ടാണിപയറിൽ അദ്ദേഹം നടത്തിയ പഠനങ്ങളും കണ്ടെത്തലുകളും ജനിതക ശാസ്ത്രത്തിന്റെ അടിസ്ഥാന ശിലയായി ഇന്നും നിലനിൽക്കുന്നു. ജീവിച്ചിരുന്നപ്പോൾ ശാസ്ത്രലോകം അദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം അതേ കാര്യങ്ങൾ മറ്റു ശാസ്ത്രജ്ഞർ വീണ്ടും കണ്ടെത്തിയപ്പോൾ ഗ്രിഗർ മെൻഡൽ ജനിതക ശാസ്ത്രത്തിന്റെ പിതാവായി.
പൈസം സറ്റൈവം എന്നാണ് പട്ടാണിപയറിന്റെ ശാസ്ത്രനാമം. ഫാബേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. ഒരു വർഷംകൊണ്ട് ജീവിതചക്രം അവസാനിക്കും. കുറ്റിച്ചെടിയായും വള്ളിച്ചെടിയായും വളർത്താം ഇവയെ. തണുത്ത കാലാവസ്ഥയാണ് വളർച്ചയ്ക്ക് അനുയോജ്യം.
പച്ചനിറത്തിലുള്ള വിത്തുകൾ ഭക്ഷ്യയോഗ്യമാണ്. അതുകൊണ്ടുതന്നെ പട്ടാണി പയർ വൻതോതിൽ കൃഷി ചെയ്യുന്നുമുണ്ട്. പട്ടാണി പയറിന്റെ ഒത്തിരി ഇനങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
Discussion about this post