സൂര്യപ്രകാശം ലഭിച്ചാല്‍ പൂക്കള്‍ വിരിയുന്ന ഉദ്യാന സസ്യമാണ് പത്തുമണി ചെടി. പോര്‍ട്ടുലാക്ക എന്ന സസ്യകുടുംബത്തില്‍പ്പെട്ട പത്തുമണി ചെടി പൂക്കളുടെ വര്‍ണവൈവിധ്യങ്ങളാണ് തീര്‍ക്കുന്നത്. വിവിധ വകഭേദങ്ങളുണ്ടെങ്കിലും പത്തുമണി ചെടിയുടെ നടീല്‍ രീതിയില്‍ വ്യത്യാസമില്ല.
കല്ലുനീക്കിയ മണ്ണ്, മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ പോട്ടിങ് മിശ്രിതമായി എടുത്തുവേണം പത്തുമണി ചെടികള്‍ നടേണ്ടത്. ഇതിനായി കരുത്തുള്ള തണ്ടുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഒരാഴ്ചക്കുള്ളില്‍ തന്നെ ചെടി വേര് പിടിച്ച് വളര്‍ന്നുതുടങ്ങും. വെള്ളം ഒഴിച്ചുകൊടുക്കാന്‍ മറക്കരുത്. അടുത്ത ഘട്ടമെന്നത് പറയുന്നത് പ്രൂണിങ്ങാണ്. രണ്ടാഴ്ച വളര്‍ച്ചയെത്തിയ ചെടികളില്‍ പ്രൂണിങ് നടത്താം. കൂടുതല്‍ ശാഖകള്‍ മുളച്ച് ചെടികള്‍ നന്നായി വളരാന്‍ ഇതുവഴി സാധിക്കും.
മണ്ണിര കമ്പോസ്‌റ്റോ ചാണകപ്പൊടിയോ വളമായി ഉപയോഗിക്കാം. ഇത് 20-25 ദിവസം ഇടവിട്ട് നല്‍കണം.
Discussion about this post