ഇന്ന് മേടം പത്ത് അതായത് പത്താമുദയം. സൂര്യൻ അത്യുച്ച രാശിയിൽ വരുന്ന ദിനം. കാർഷിക കലണ്ടറിൽ വിത്തും തൈകളും നടുവാൻ വേണ്ടി ഈ ദിവസമാണ് കർഷകർ തെരഞ്ഞെടുക്കുന്നത്. ഏത് ശുഭകാര്യവും ആരംഭിക്കാൻ ഉത്തമ ദിനമായാണ് മേടം പത്ത് പൂർവികർ പറയുന്നത്. സൂര്യൻ ഏറ്റവും ബലവാനായി വരുന്ന ഇന്നേദിവസം സൂര്യഭഗവാനെ ഏറ്റവും പ്രാധാന്യമുള്ള ദിവസമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഹൈന്ദവ വിശ്വാസ പ്രകാരം ഇന്നേദിവസം ശുഭകാര്യങ്ങൾക്ക് തിരഞ്ഞെടുക്കുന്നു.
പത്താമുദയത്തിന് 10 തൈ എങ്കിലും നടണം എന്നാണ് നമ്മുടെ പഴമക്കാർ പറയുന്നത്. കൃഷിക്ക് വേണ്ടി പ്രകൃതി പോലും അനുകൂലമായ കാലാവസ്ഥ ഒരുക്കുന്ന ദിനം ആയതിനാലാണ് പത്താമുദയം ഇത്ര പ്രാധാന്യത്തോടെ കർഷകർ കണക്കാക്കുന്നത്. മേടം പത്തിന് തൈകൾ നട്ടാൽ ചെടിക്ക് അനുയോജ്യമായ വളർച്ച കാലഘട്ടമാണ് പിന്നീട് ഉണ്ടാവുക. തൈ ആദ്യ ദിവസങ്ങളിൽ ചെറുതായി നനഞ്ഞ് മണ്ണിൽ വേരോടി മഴക്കാലത്തിനു മുൻപേ തന്നെ വിളവെടുപ്പ് പൂർത്തിയാക്കാൻ കഴിയും. അതുകൊണ്ടുതന്നെയാണ് നമ്മുടെ പൂർവികർ പത്താമുദയത്തിന് പത്ത് തൈ എങ്കിലും നടണമെന്ന പഴഞ്ചൊല്ല് പറയുന്നതിന് കാരണം.
ഹൈന്ദവ വിശ്വാസ പ്രകാരം നവഗ്രഹങ്ങളുടെ നായകനായി കണക്കാക്കുന്ന സൂര്യനെ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതും, സൂര്യനെ ഭജിക്കുന്നതും വളരെ വിശേഷപ്പെട്ട കാര്യമായി കണക്കാക്കുന്നു.
Discussion about this post