ഇടുക്കി: കുത്തനെയിടിഞ്ഞ് പാഷൻ ഫ്രൂട്ട് വില. 50 മുതൽ 70 രൂപ വരെ ലഭിച്ചുകൊണ്ടിരുന്ന പാഷൻ ഫ്രൂട്ടിന് നിലവിൽ 30-40 രൂപമാത്രമാണ് ലഭിക്കുന്നത്. മഴക്കാലം തുടങ്ങിയതോടെ പൾപ്പ് ഉപയോഗിച്ചുള്ള ജ്യൂസ് നിർമാണം കുറഞ്ഞതാണ് വിലയിടിയാൻ കാരണം. ഇതോടെ ഹൈറേഞ്ചിലെ കർഷകർ ദുരിതത്തിലാണ്.
ചുവപ്പ്, റോസ് നിറത്തിലുള്ള ഹൈബ്രിഡ് പാഷൻ ഫ്രൂട്ടുകളും മഞ്ഞ നിറത്തിലുള്ള നാടൻ പാഷൻ ഫ്രൂട്ടുകളും വിപണിയിൽ സജീവമാണ്. ഹൈബ്രിഡ് പാഷൻ ഫ്രൂട്ട് ഇനങ്ങൾ ആഭ്യന്തരവിപണി കയ്യടക്കുമ്പോൾ കയറ്റുമതിക്കാർ ഹൈറേഞ്ചിൽ തേടുന്നത് കാന്തല്ലൂർ പാഷൻഫ്രൂട്ടാണ്. സുഗന്ധവും മധുരവുമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. വിപണിയിൽ ആവശ്യം കുറഞ്ഞതോടെ വ്യാപാരികളും പാഷൻ ഫ്രൂട്ട് ശേഖരിക്കാൻ മടിക്കുകയാണ്.
Passion fruit prices down
Discussion about this post