മറ്റു ചെടികളിൽ വളർന്ന് അവയിൽ നിന്ന് പോഷകങ്ങളും ഭക്ഷണവും വെള്ളവുമൊക്കെ വലിച്ചെടുത്ത് ജീവിക്കുന്ന മടിയന്മാരായ ചില ചെടികൾ ഉണ്ട്. അവയെയാണ് നമ്മൾ പാരസിറ്റിക് ചെടികൾ എന്ന് പറയുന്നത്. ഇവയുടെ വളർച്ച ആതിഥേയ സസ്യത്തെ ദോഷകരമായി ബാധിക്കുകയും അവ കാലക്രമേണ നശിച്ചു പോവുകയും ചെയ്യും. അങ്ങനെയുള്ള ചില പാരസിറ്റിക് സസ്യങ്ങളെ പരിചയപ്പെടാം.
ഇത്തിൾകണ്ണി
ലൊറാന്തസ് എന്നാണ് ഇംഗ്ലീഷിൽ പേര്. മാവാണ് ഇത്തിൽകണ്ണിയുടെ പ്രധാന ഇര. വളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളെല്ലാം ഇത്തിൾ മാവിൽ നിന്ന് വലിച്ചെടുക്കും. അതോടെ മാവ് ഉണങ്ങി നശിക്കുകയും ചെയ്യും.
മൂടില്ലാത്താളി
ആകാശവല്ലി എന്നും ഇവയ്ക്കു പേരുണ്ട്. കസ്ക്യുട്ട എന്നാണ് ഇംഗ്ലീഷിൽ വിളിക്കുന്നത്. പ്രകാശ സംശ്ലേഷണത്തിനുള്ള കഴിവില്ല ഇവയ്ക്ക്. വളരുന്ന മരത്തെ പൂർണമായും ആശ്രയിച്ചാണ് ജീവിക്കുന്നത്.
റഫ്ലേഷ്യ
ഏറ്റവും വലിയ പൂവാണ് റഫ്ലേഷ്യയുടേതെന്ന് നമുക്കറിയാം. റഫ്ലേഷ്യയും ഒരു പാരസിറ്റിക് ചെടിയാണ്.
ഓസ്ട്രേലിയൻ ക്രിസ്മസ് ട്രീ
നമ്മുടെ നാട്ടുകാരനല്ല. വിദേശിയാണ് ആൾ. ഭംഗിയുള്ള പൂക്കളാണ് ഇവയ്ക്ക്. ഇവയും ഒരു മുഴുനീള പാരസിറ്റിക് ചെടിയാണ്.
ചന്ദനമരം
പകുതി പാരസൈറ്റ് ആയിട്ടുള്ള വൃക്ഷമാണ് ചന്ദനമരം. തനിയെയാണ് വളരുന്നതെങ്കിലും പോഷകങ്ങളെല്ലാം മറ്റു ചെടികളിൽ നിന്ന് വലിച്ചെടുക്കുകയാണ് ഇവർ ചെയ്യുന്നത്.
Discussion about this post