കൊളിയസ് അരോമാറ്റിക്‌സ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന പനിക്കൂര്‍ക്ക ഭൂമിയില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധസസ്യമാണ്. കഞ്ഞിക്കൂര്‍ക്ക, നവര എന്നീ പേരുകളിലും പനിക്കൂര്‍ക്ക അറിയപ്പെടുന്നു.
പനി ഉള്‍പ്പെടെ ധാരാളം അസുഖങ്ങള്‍ക്ക് ഉത്തമ ഔഷധമാണ് പനിക്കൂര്‍ക്ക. സന്ധിവാതത്തിനും, സന്ധിവാതം മൂലം ഉണ്ടാകുന്ന ശരീരവേദനയ്ക്കും, യൂറിക്ക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിനും, കൂടാതെ പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുന്നതിനും പനിക്കൂര്‍ക്ക നല്ലതാണ്. ആരോഗ്യവാനായ ഒരാള്‍ പനി കൂര്‍ക്കയുടെ രണ്ട് ഇലയുടെ നീര് ദിവസവും കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
എളുപ്പത്തില്‍ നട്ട് പിടിപ്പിക്കാനാവുന്ന ഒരു ഔഷധമാണ് പനിക്കൂര്‍ക്ക. പനിക്കൂര്‍ക്കയുടെ കമ്പുകളാണ് നടാന്‍ ഉപയോഗിക്കുന്നത്. ചെടിയില്‍ നിന്ന് പിറച്ചെടുത്ത തണ്ട് ഗ്രോബാഗിലോ തറയിലോ ചട്ടിയിലോ നടാം. മണ്ണും ചാണകവളവും യോജിപ്പിച്ച് ചേര്‍ത്ത മണ്ണില്‍ ഇത് നടാം. കീടബാധകള്‍ ഇതിന് തീരെ കുറവ് മാത്രമേ ഉണ്ടാവൂ. ജൈവ കീടനാശിനികള്‍ തളിച്ച് കീടബാധ അകറ്റാം.
അലങ്കാരച്ചെടിയായും പനിക്കൂര്‍ക്ക വളര്‍ത്താം. മണ്ണില്ലാതെയും പനിക്കൂര്‍ക്ക വളര്‍ത്താവുന്നതാണ്. മണിപ്ലാന്റ് പോലെ വെള്ളം നിറച്ച ഗ്ലാസ് ജാറില്‍ ഇട്ടുവച്ചാല്‍ പനിക്കൂര്‍ക്ക വളര്‍ന്നു വരും.
Content summery : panikkorka health benefits
Discussion about this post