കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ നെൽക്കർഷകർക്ക് നഷ്ടപരിഹാരത്തുക ലഭിച്ചില്ലെന്ന് ആരോപണം. രണ്ട് സീസൺ കഴിഞ്ഞിട്ടും നഷ്ടപരിഹാര തുക ലഭിച്ചില്ല. ഇരു സീസണുകളിലുമായി കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് നെൽക്കർഷകർക്കുണ്ടായത്. മഴയും വെള്ളപ്പൊക്കവും ഉഷ്ണതരംഗവും മൂലം വൻതോതിൽ കൃഷി നശിച്ചു. എന്നാൽ നഷ്ടപരിഹാരമായി നൽകേണ്ട തുക എത്രയെന്ന കാര്യത്തിൽ പോലും ഇതുവരെ തീരുമാനമായില്ലെന്നാണ് പരാതി.
സാങ്കേതിക തകരാറെന്നാണ് ഇൻഷുറൻസ് കമ്പനികൾ നൽകുന്ന വിശദീകരണം. സാങ്കേതികത്തകരാർമൂലം കാലാവസ്ഥാനിരീക്ഷണ കേന്ദ്രങ്ങളിൽനിന്നുള്ള വിവരം കൃത്യമാകാത്തതിനാലാണ് തുക കണക്കാക്കാനും നൽകാനും തടസ്സം നേരിടുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതിയാണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി.
ഏക്കറിന് 640 രൂപ പ്രീമിയം അടച്ചാണ് കർഷകർ പദ്ധതിയിൽ ചേർന്നത്. കൃഷി നശിച്ചാൽ 50-60 ദിവസത്തിനകം നഷ്ടപരിഹാരം കിട്ടുമെന്ന ഉറപ്പിലാണ് മിക്കവരും ഇൻഷുറൻസ് എടുത്തത്. എന്നാൽ ജലരേഖ പോലെയാണ് ഇപ്പോൾ നഷ്ടപരിഹാരം. എല്ലാ തവണത്തേത് പോലെ ഇതും വാഗ്ദാനം മാത്രമായി ചുരുങ്ങിയെന്നാണ് കർഷകർ പറയുന്നത്.
Paddy farmers in the state did not get compensation under the weather-based crop insurance scheme
Discussion about this post