ഓരോ പ്രദേശത്തെയും ജനങ്ങളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി കാർഷിക പദ്ധതികളുടെ ആസൂത്രണവും വിളകളുടെ ഉത്പാദനവും നടത്തണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ഓരോ പ്രദേശത്തും ഉത്പാദിപ്പിക്കാൻ കഴിയുന്ന വിളകൾ കണ്ടെത്തി അവ ആ പ്രദേശത്തെ ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓരോ പ്രദേശത്തിനും ഒരു ഫുഡ് പ്ലേറ്റ് ഉണ്ടാകണം. പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ആണ് ഏറ്റവും വലിയ വികസനം. ആശുപത്രികൾ വർധിക്കുന്നത് നല്ല വികസനമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കൃഷിക്ക് ആരും പ്രാധാന്യം നൽകുന്നില്ലെന്നും കൃഷിമന്ത്രി പറഞ്ഞു.
ആശുപത്രികളുടെ എണ്ണവും വർധിക്കുന്നു. രോഗികളും രോഗങ്ങളും വർധിക്കുന്നു. കുട്ടികൾക്ക് ആവശ്യമായ പോഷകങ്ങൾ ആഹാരത്തിൽ നിന്ന് ലഭിക്കുന്നില്ല. സ്ത്രീകളിൽ അസ്ഥിരോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർധിക്കുന്നു. മരുന്നുകൾക്ക് പകരം ഭക്ഷണക്രമീകരണത്തിലൂടെ ഇവ നിയന്ത്രിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
P Prasad said that crops that can be produced in each region can be found and the malnutrition of the people can be solved
Discussion about this post