കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഏറ്റവും പുതിയ പദ്ധതിയായ കൃഷി അധിഷ്ഠിത ഉൽപാദന പദ്ധതിയുടെ ഭാഗമായി ബ്രാൻഡഡ് കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിന് വേണ്ടി 60 പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സഹായധനം നൽകുന്നതാണ്. ഔട്ട്ലെറ്റിന്റെ അടിസ്ഥാന സൗകര്യത്തിനു വേണ്ടി ചെലവഴിക്കുന്ന തുകയുടെ പകുതിയായിരിക്കും സാമ്പത്തിക സഹായമായി ലഭിക്കുക. പരമാവധി ഇതിന് നൽകുന്ന സബ്സിഡി നിരക്ക് 5 ലക്ഷം രൂപയാണ്. ഈ പദ്ധതിയുടെ ഭാഗമായി രൂപവൽക്കരിക്കുന്നതും നിലവിൽ പ്രവർത്തിക്കുന്നതുമായ കാർഷിക ഉൽപാദന കമ്പനികൾ, കുറഞ്ഞത് മൂന്നുവർഷമെങ്കിലും ഇത്തരം 5 വിപണന കേന്ദ്രങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, റസിഡൻഷ്യൽ അസോസിയേഷനുകൾ തുടങ്ങിയവയ്ക്ക് ജില്ലാ ഓഫീസറുടെ മുൻപാകെ പ്രോജക്ടുകൾ സമർപ്പിച്ച് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം.
Discussion about this post