വർഷം മുഴുവൻ വിളവ് നൽകുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും നന്നായി വിളവ് തരുന്നതിനൊപ്പം വളരെ എളുപ്പത്തിൽ തന്നെ കൃഷിയും ചെയ്യാവുന്നതാണ്. മഴക്കാലത്തും ധൈര്യമായി വെണ്ട കൃഷി ചെയ്യാം. തോട്ടത്തിലോ ഗ്രോബാഗിലോ നട്ട് വിളവെടുക്കാം.
അർക്ക അനാമിക, സൽകീർത്തി, അരുണ, സുസ്ഥിര തുടങ്ങിയവ ചില മികച്ചയിനം വെണ്ട ഇനങ്ങളാണ്. രോഗ പ്രതിരോധ ശേഷിയ ുള്ള വിത്തിനങ്ങളും ജൈവ പരിപാലന മുറകളും അവലംബിക്കാവുന്നതാണ്.
വെണ്ട കൃഷി ചെയ്യുന്ന വിധം
വിത്തുകൾ പാകിയാണ് തൈകൾ മുളപ്പിക്കേണ്ടത്. നടുന്നതിന് മുൻപായി വെണ്ട വിത്തുകൾ വെള്ളത്തിൽ കുതിർത്തുന്നത് നല്ലതാണ്. അടിവളമായി ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. കമ്യൂണിസ്റ്റ് പച്ചയുടെ ഇലകൾ ഇടുന്നത് നിമാവിരയെ അകറ്റാം.
നട്ട് മൂന്നോ നാലോ ദിവസം കൊണ്ട് വിത്ത് മുളയ്ക്കും. ആദ്യ രണ്ട് ആഴ്ച വളപ്രയോഗം ഒഴിവാക്കുന്നാതണ് നല്ലത്. ഇടയ്ക്കിടെ സ്യുഡോമോണസ് (20 ശതമാനം വീര്യം) തളിച്ച് കൊടുക്കാം. ചെടികൾക്ക് 3-4 ഇലകൾ വന്നാൽ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ് ഒക്കെ ഇട്ടു കൊടുക്കാം. ദ്രവ രൂപത്തിലുള്ള വളങ്ങളും കൊടുക്കാം. വെള്ളം കെട്ടിനിൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.
Discussion about this post