ലോകം ഒന്നാകെ മഹാമാരിയോട് പൊരുതുന്ന ഇൗ സാഹചര്യത്തിൽ നില നിൽപ്പിനുള്ള മാർഗങ്ങൾ ഒരുക്കുകയാണ് കേരളം. സുഭിക്ഷ പദ്ധതിക്ക് പിന്നാലെ ജൈവ പച്ചക്കറികൃഷി പരിശീലന പരിപാടി നടത്താൻ ഒരുങ്ങി കഴിഞ്ഞു കേരള കാർഷിക സർവ്വകലാശാല.
ഭക്ഷ്യ സുരക്ഷ മുൻകൂട്ടി കണ്ട് നിരവധി പേരാണ് കൃഷിയിലേക്ക് എത്തി തുടങ്ങിയത്. വൈകാതെ ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായി കൃഷി മാറും എന്ന് പഠനങ്ങളും പറയുന്നുണ്ട്.
ഇൗ അവസരത്തിൽ കൃഷിയിൽ താൽപര്യമുള്ളവർക്ക് പിന്തുണയുമായി എത്തുകയാണ് കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മണ്ണുത്തിയിലെ സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്.
‘ ആരോഗ്യം കാത്തു രക്ഷിക്കാം, ഭക്ഷ്യ സുരക്ഷയ്ക്കായി കൈ കോർക്കാം ‘ എന്ന മുദ്രാവാക്യത്തോടെയാണ് ഓൺലൈൻ പരിശീലന പരിപാടി ഒരുക്കുന്നത്.
ജൈവ പച്ചക്കറികൃഷിയെ കുറിച്ചറിയാൻ താൽപ്പര്യം ഉള്ളവർക്കായി ജൈവ പച്ചക്കറികൃഷി ഒാൺലൈൻ പരിശീലന പരിപാടിക്ക് രജിസ്റ്റർ ചെയ്യാൻ ഉള്ള സമയമാണിത്. ജൂൺ അവസാനവാരം ആരംഭിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂൺ 20ന് മുൻപ് താഴേ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടെണ്ടതാണ്.
0487 – 2371104
കടപ്പാട് : Directorate of Extension, Kerala Agricultural University, Thrissur ഫേസ്ബുക് പേജ്
Discussion about this post