Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

വിലക്കയറ്റം പേടിക്കേണ്ട; സവാള വീട്ടില്‍ കൃഷി ചെയ്യാം

Agri TV Desk by Agri TV Desk
April 1, 2020
in കൃഷിരീതികൾ
1.2k
SHARES
Share on FacebookShare on TwitterWhatsApp

നൂറിലധികം രാജ്യങ്ങളില്‍ കൃഷി ചെയ്യുന്ന ഒരു പ്രധാന വിളയാണ് സവാള. അടിക്കടിയിലുള്ള വിലക്കയറ്റത്തില്‍ പലപ്പോഴും സവാളയെ നമുക്ക് നമ്മുടെ വിഭവങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതായി വരാറുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ഏകമാര്‍ഗം സവാള കൃഷി ചെയ്യുക എന്നതാണ്. കേരളത്തിലെ കാലാവസ്ഥയില്‍ സവാള നല്ല വിള തരും. നല്ല തണുപ്പുള്ള സ്ഥലങ്ങളിലെപ്പോലെ വിളവ് ലഭിക്കില്ലെങ്കിലും അത്യാവശം നല്ല വിളവ് ലഭിക്കാറുണ്ട്. ശീതകാല പച്ചക്കറിയായ സവാള കൃഷി ചെയ്യാന്‍ 10 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ അനുയോജ്യം.

ടെറസിലും അടുക്കളത്തോട്ടത്തിലും സവാള കൃഷി ചെയ്യാം. സാധാരണ ജൈവ വളങ്ങള്‍ ഉള്‍പ്പെടുത്തി ഗ്രോ ബാഗ് തയാറാക്കി നട്ടാല്‍ മതി. ഗ്രോബാഗ് ടെറസില്‍ വയ്ക്കുന്നതാണ് ഉചിതം.

സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലമാണ് സവാള കൃഷി ചെയ്യാന്‍ തെരഞ്ഞെടുക്കേണ്ടത്. ഇഞ്ചി കൃഷി ചെയ്യുന്നത് പോലെ തടങ്ങള്‍ നിര്‍മ്മിച്ചാണ് സവാളയും കൃഷി ചെയ്യേണ്ടത്. തടമൊരുക്കുമ്പോള്‍ കാടും മറ്റും വെട്ടി തീയിട്ട് നശിപ്പിക്കുക. രണ്ട് മൂന്ന് തവണ മണ്ണ് നന്നായി കിളച്ചു മറിച്ച് പൊടിയാക്കി, കാലിവളം, എല്ലുപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, ജീവാണു വളമായ ട്രൈക്കോഡെര്‍മ്മ എന്നിവ കൂട്ടി കലര്‍ത്തി ചെറു തടമാക്കിയതിന് ശേഷം ചുവന്നുള്ളി 20 സെന്റിമീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. നട്ട് ഒരു മാസം കഴിയുമ്പോള്‍ 3-4 തവണ കാട് പറിച്ച് വിവിധ ജൈവവളങ്ങള്‍ നല്‍കണം. തടത്തില്‍ ഇടക്കിടക്ക് മണ്ണ് കൂട്ടി കൊടുക്കണം. നനയ്ക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ നല്‍കണം. നന കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. നന കുറഞ്ഞാല് ചെടി ഉണങ്ങിപ്പോലും. വേരുകള്‍ നേര്‍ത്തതായതിനാല്‍ വെള്ളം കൂടിയാല്‍ എളുപ്പത്തില്‍ ചീഞ്ഞും.

ഇലകള്‍ പഴുക്കാന്‍ തുടങ്ങിയാല്‍ വിളവെടുപ്പ് നടത്താം. അതായത് 4-5 മാസത്തിനുള്ളില്‍ വിളവെടുക്കാറാകും. ചെടികള്‍ ഇലയോട് കൂടി പറിച്ച് എടുത്ത് 3-4 ദിവസം കൃഷി സ്ഥലത്ത് തന്നെ കൂട്ടിയിടുക. അതിന് ശേഷം മണ്ണെല്ലാം കളഞ്ഞ് ഇലകള്‍ കൂട്ടിക്കെട്ടി തണലത്തിട്ട് ഉണക്കി, നല്ല വായുസഞ്ചാരമുള്ള മുറിയില്‍ സൂക്ഷിക്കാം.

ഇലതീനിപ്പുഴു, ഇലചുരുട്ടിപുഴു, മുഞ്ഞ എന്നിവയുടെ ശല്യം സവാള കൃഷി ചെയ്യുമ്പോള്‍ നേരിട്ടേക്കാം. ഇതിന് പ്രതിവിധി പുകയിലകഷായം സപ്രേ ചെയ്യുക എന്നതാണ്. 20g വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സപ്രേ ചെയ്യുക. കൂടാതെ 5% വീര്യമുള്ള വേപ്പിന്‍ കുരുസത്ത്, വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം, എന്നിവയെല്ലാം മേല്‍ പറഞ്ഞ കീടങ്ങളെ അകറ്റാന്‍ ഉപയോഗിക്കാം. മുഞ്ഞയുടെ ആക്രമണം കൂടുതലായി കണ്ടാല്‍ ചെറു ചൂടോടെ ചാരം എടുത്ത് ഇലകളില്‍ വിതറണം.

Tags: FarmingOnion
Share1186TweetSendShare
Previous Post

വലിയ പരിചരണം വേണ്ട; പാവൽ കൃഷി ചെയ്യാം

Next Post

പയർ കൃഷി എങ്ങനെ ചെയ്യാം?

Related Posts

passion fruit
കൃഷിരീതികൾ

ലളിതമായ കൃഷി മികച്ച വില ; പാഷൻ ഫ്രൂട്ട് കൃഷി പാഷനാക്കാം

കൃഷിരീതികൾ

മത്തൻ കൃഷിക്ക് ഒരുങ്ങാം

budding malayalam
കൃഷിരീതികൾ

ബഡിങ് പലവിധം .. ഓരോ രീതിയും മനസിലാക്കാം

Next Post

പയർ കൃഷി എങ്ങനെ ചെയ്യാം?

Discussion about this post

Supplyco

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി സപ്ലൈകോ

univeristy

കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ

passion fruit

ലളിതമായ കൃഷി മികച്ച വില ; പാഷൻ ഫ്രൂട്ട് കൃഷി പാഷനാക്കാം

ഡ്രിപ്, സ്പ്രിംഗ്ലർ ജലസേചനരീതികൾ സ്ഥാപിക്കുന്നതിന് ധന സഹായം

തെരുവുനായ നിയന്ത്രണം; നിയമനിർമാണത്തിനൊരുങ്ങി കേരളം

കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയിൽ കടുത്ത പ്രതിസന്ധി; കെട്ടിക്കിടക്കുന്നത് കോടികളുടെ ചെമ്മീൻ

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies