2024 -25 വർഷത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കാർഷിക യന്ത്രവൽക്കരണം കൈത്താങ്ങ് എന്ന പദ്ധതിയിൽ കേരളത്തിലെ കർഷകർക്ക് കാർഷിക യന്ത്രങ്ങളുടെ സർവീസ് അറ്റകുറ്റപ്പണികൾക്ക് ഏകദിന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ കാർഷിക എൻജിനീയറിങ് ഓഫീസ് നേതൃത്വം നൽകിയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ക്യാമ്പിൽ പങ്കെടുത്ത് റിപ്പയർ ചെയ്തു ഉപയോഗക്ഷമമാകുന്ന ചെറിയ ഇടത്തരം കാർഷിക യന്ത്രങ്ങൾക്ക് സേവനവേതനം കൊടുക്കേണ്ടതില്ല. സർവീസ് ചെയ്യുമ്പോൾ ആവശ്യമായി വരുന്ന ചെറിയ സ്പെയർ പാർട്സുകൾ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് തന്നെ വാങ്ങി പ്രവർത്തനക്ഷമമാക്കുന്നതാണ്. സർവീസ് ആവശ്യമായി വരുന്ന വലിയ മെഷനുകളായ ട്രാക്ടർ,കമ്പൈൻ ഹാർവെസ്റ്റർ എന്നിവയുടെ സ്പെയർ പാർട്സുകൾക്കും, സേവന വേതനത്തിനും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സബ്സിഡി സഹായം നൽകുന്നതാണ്. ഒരു ജില്ലയിൽ 20 ക്യാമ്പുകൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. 2024 സെപ്റ്റംബർ മാസം ഒന്നാം ഘട്ടവും, 2025 ജനുവരി മാസം രണ്ടാംഘട്ടവുമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 94 47 46 25 72.
One-day camps are organized for farmers by Kerala Government for service maintenance of agricultural machinery.
Discussion about this post