കാർഷിക മേഖലയിൽ മറ്റുള്ളവർക്ക് വ്യത്യസ്തമായ ആശയങ്ങൾ നടപ്പിലാക്കി പുത്തൻ ഹരിതവിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ. സുഭിക്ഷ കേരളത്തിനായി വടക്കേക്കര പഞ്ചായത്ത് ആസൂത്രണം ചെയ്ത ഓണത്തിനൊരുപിടി അന്നം പദ്ധതി .ഓണസദ്യയുണ്ണുവാനായി വീട്ടുവളപ്പുകളിൽ കര നെൽകൃഷി ചെയ്തു ,ഓരോ വീട്ടുമുറ്റത്തും ,ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിലമൊരുക്കി ,വിത്ത് നട്ട് ,വളപ്രയോഗം നടത്തി ജൈവ അരി ഉൽപ്പാദിപ്പിക്കാൻ ഓരോ കുടുംബത്തേയും പ്രാപ്തരാക്കുക ,എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം ,കര നെൽകൃഷി ചെയ്യാൻ വീട്ടുവളപ്പിൽ സ്ഥലമുള്ളവർ കൃഷി ഓഫീസുമായി ബന്ധപ്പെടുമ്പോൾ , നിലമൊരുക്കുന്നതിനാവശ്യമായ തൊഴിലാളികളെ പഞ്ചായത്തിൽ നിന്നും സൗജന്യമായി നൽകും.സൗജന്യമായി തന്നെ വിത്തും വളവും മേൽനോട്ടവും കൃഷി ഭവൻ നൽകും.
നെൽകൃഷി അത്ര വിജയകരമല്ലാത്ത ഉപ്പു കലർന്ന വടക്കേക്കരയിലെ മണ്ണിൽ . മണ്ണ് പരിപാലന പ്രവർത്തനങ്ങളിലൂടെ വീട്ടുമുറ്റങ്ങളിൽ പൊന്നുവിളയിക്കുവാനുള്ള പരിശ്രമത്തിലാണ്. ചെട്ടിക്കാട് കൊട്ടുവള്ളിക്കാവ് സ്‌കൂൾമുറ്റത്ത് കരനെൽകൃഷി മാസങ്ങൾക്കു മുൻപ് പരീക്ഷിച്ചു നൂറുമേനി വിളയിച്ച ആത്മവിശ്വാസവുമായാണ് കൃഷി ഭവൻ പ്രവർത്തകർ പദ്ധതിക്ക് രൂപം നൽകിയത്.
. വടക്കേക്കര ഗ്രാമപഞ്ചായത്തിലെ തുരുത്തിപ്പുറത്തെ സലിം എന്ന സംയോജിത കർഷകന്റെ വീട്ടുമുറ്റത്താണ് ഈ പദ്ധതിക്ക് തിരിതെളിയുന്നത്. പദ്ധതിയുടെ ഉദ്‌ഘാടനം വൈകിട്ട് 4 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യേശുദാസ് പറപ്പിള്ളി നിർവ്വഹിക്കും.വടക്കേക്കര പഞ്ചായത്ത് പ്രസിഡണ്ട് കെ എം അംബ്രോസ്, കൃഷി ഓഫീസർ എൻ എസ് നീതു, കൃഷി അസിസ്റ്റന്റ് ഓഫീസർമാരായ ഷിനു .എസ് , സാബു തൊഴിലുറപ്പു പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ നിവിൻ, ഓവർസിയർ ജിബിൻ, NREGES, ബ്ലോക്ക് AE പുണ്യ ,ബ്ലോക്ക് MS പ്രീയ ,നർഗീസ് AE തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post