തിരുവനന്തപുരം: ഓണക്കാലത്ത് നിത്യോപയോഗ സാധങ്ങൾ തടസമില്ലാതെ സപ്ലൈകോ ഔട്ട്‌ലെറ്റിലൂടെ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൺസ്യൂമർ ഫെഡ് ചന്തകൾ സെപ്റ്റംബർ 7 മുതൽ തുടങ്ങും. 13 ഇന നിത്യോപയോഗ സാധനം സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. ഇതിനു പുറമേ പ്രമുഖ കമ്പനികളുടെ ബ്രാന്റഡ് ഉൽപന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളുമുണ്ടാകും.
ഖാദി ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റുണ്ട്. റിബേറ്റിനായി 15 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. സഹകരണ മേഖലയിലെ കൈത്തറി സംഘങ്ങൾക്കും നെയ്ത്തുകാർക്കും പ്രയോജനപ്രദമായ രീതിയിൽ സെപ്റ്റംബർ 14 വരെ റിബേറ്റോടെ വിൽപന നടത്തും. കയർഫെഡ് സെപ്‌തംബർ 30 വരെ കയറുൽപ്പന്നങ്ങൾക്ക് 23 ശതമാനംവരെ ഇളവുനൽകും. മെത്തകൾക്ക് 50 ശതമാനമാണ് ഇളവ്.
സാധാരണ പച്ചക്കറികൾക്ക് മൊത്തവ്യാപാര വിലയെക്കാൾ 10 ശതമാനം കൂട്ടിയാണ് സംഭരണം. വിപണി വിലയേക്കാൾ 30 ശതമാനം താഴ്‌ത്തിയാകും വിൽപ്പന. ജൈവ പച്ചക്കറികൾ മൊത്തവ്യാപാര വിലയെക്കാൾ 20 ശതമാനം കൂട്ടി സംഭരിക്കും. വിപണി വിലയെക്കാൾ 10 ശതമാനം വരെ താഴ്ത്തിയാകും വിൽപ്പന.
Onam Consumer Fed Markets will start from September 7
Discussion about this post