മഴക്കാലത്ത് നന്നായി കൃഷി ചെയ്യാവുന്ന വിളയാണ് വെണ്ട. വെള്ളം കെട്ടി നിൽക്കാത്ത സ്ഥലത്ത് വേണം കൃഷി ഒരുക്കേണ്ടത് വാരങ്ങളിലാണ് നടുന്നതെങ്കിൽ ചെടികൾ തമ്മിൽ 45 സെന്റീമീറ്ററും വരികൾ തമ്മിൽ 60 സെന്റീമീറ്ററും അകലം പാലിക്കാം. ഒരു സെന്റിൽ 150 തൈകൾ നടാം.
ചാണകപ്പൊടി കമ്പോസ്റ്റ്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ കൃഷിക്കായി ഉപയോഗിക്കാം. മേൽവളമായി ബയോഗ്യാസ് സ്ലറി 200 ഗ്രാം നാല് ലിറ്റർ വെള്ളവുമായി നന്നായി ചേർത്തോ ഗോമൂത്രം നാല് ഇരട്ടി വെള്ളത്തിൽ നേർപ്പിച്ചതോ ഉപയോഗിക്കാം. മഴക്കാലത്ത് നടാൻ പറ്റിയതും കൂടുതൽ വിളവ് തരുന്നതുമായ സുസ്ഥിര, അർക്ക, അനാമിക, സൽകീർത്തി തുടങ്ങിയവയാണ് വെണ്ടകൃഷിക്ക് അനുയോജ്യമായ വിത്തിനങ്ങൾ
Discussion about this post